മൊകേരി: (vatakara.truevisionnews.com) മൊകേരി എൽപി സ്കൂളിൽ നിർമിക്കുന്ന ഡിജിറ്റൽ ക്ലാസ് മുറികളുടെ കെട്ടിടത്തിന് തറക്കല്ലിട്ടു.എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി തറക്കല്ലിടൽ കർമം നിർവഹിച്ചു.
കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ റീത്ത അധ്യക്ഷയായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി മുഖ്യാതിഥിയായി. സ്കൂൾ മാനേജർ വി കെ അബ്ദുറ സാഖ് പദ്ധതി വിശദീകരിച്ചു.
#digital #classroom #Foundation #stone #building #laid #Mokeri #LP #School














































