കുറ്റ്യാടി: (kuttiadi.truevisionnews.com) നാഷണല്‍ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നേതൃത്വത്തില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ' ആയുഷ് ഗ്രാമം ' പദ്ധതിയുടെ ഭാഗമായി വട്ടോളിയില്‍ ആയുര്‍വേദ ക്ലിനിക് ആരംഭിച്ചു.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. സുനി. കെ മുഖ്യതിഥിയായി.
നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. അനീന പി ത്യാഗരാജ് പദ്ധതി വിശദീകരിച്ചു. ഡോ. നോഡല്‍ ഓഫീസര്‍ രഞ്ജുഷ സി സ്വാഗതം പറഞ്ഞു.
മെമ്പര്‍മാരായ ഗീത രാജന്‍, കൈരളി മുജീബ് റഹ്‌മാന്‍, എന്‍.കെ ലീല, പി.പി നാണു, എന്‍.പി കുഞ്ഞിരാമന്‍, കെ.ടി രാജന്‍, എടത്തില്‍ ദാമോദരന്‍, എ രാജേന്ദ്രന്‍, ഡോ ജസീല എന്നിവര്‍ പ്രസംഗിച്ചു.
ആയുഷ്ഗ്രാം മെഡിക്കല്‍ ഓഫീസര്‍ ഡോ അരുണ്‍ പി.എസ് നന്ദി പറഞ്ഞു. യോഗ പരിശീലനത്തിന് ഡോക്ടര്‍മാരായ അപര്‍ണ ടി, അമൃത എന്നിവര്‍ നേതൃത്വം നല്‍കി.
എല്ലാ ബുധനാഴ്ച്ചകളിലും രാവിലെ 9 മണി മുതല്‍ 2 വരെ ഡോക്ടര്‍മാരുടെ സേവനവും സൗജന്യ മരുന്നും യോഗാ പരിശീലനവും ലഭ്യമാകും.
#AYUSH #Village #Ayurvedic #clinic #inaugurated #Vattoli