വേളം: (kuttiadi.truevisionnews.com) വേളം ഗ്രാമ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പുലർച്ചെ ജോലിക്കും കോളേജിലേക്കും ഉൾപ്പടെ സ്ത്രീകളും കുട്ടികളും പോകുന്നത് ഭീതിയോടെയാണ്.
ദിനംപ്രതി പന്നികളുടെ എണ്ണം കൂടി വരികയാണെന്ന് നാട്ടുകാർ പറയുന്നു.
രാത്രി ആയിക്കഴിഞ്ഞാൽ കൃഷിയിടങ്ങളിലേയും വീട്ടുവളപ്പുകളിലേയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. കർഷകർ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
രാത്രികാലങ്ങളിലും പുലർച്ചെയും അത്യാവശ്യങ്ങൾക്കായി ബൈക്കിലും കാൽനടയായും യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളത്.
കാട്ടുപന്നി ജീവന് വരെ ഭീക്ഷണിയായ സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതരും മറ്റ് ബന്ധപ്പെട്ടവരും ഇതിനൊരു പരിഹാരം ഉടൻ കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
#Wild #boar #nuisance #severe #Velom #Grama #Panchayat