വട്ടോളി: (kuttiadi.truevisionnews.com) കേരളത്തിലെ പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനു സർക്കാർ സന്മനസ് കാണിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കുന്നുമ്മൽ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തമിഴ്, കന്നട പദ്യം ചൊല്ലൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ ആർ.നൈതികയെ സമ്മേളനം അനുമോദിച്ചു.
അവശതയനുഭവിക്കുന്നവർക്കുള്ള കൈത്താങ്ങ് യോഗത്തിൽ വിതരണം ചെയ്തു.
കാരപ്പറ്റ ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.പി ചന്ദ്രൻ, എടത്തിൽ ദാമോദരൻ, എ പി കുഞ്ഞബ്ദുല്ല, പി സദാശിവൻ, ജയശ്രീ, തുഷാര, എൻ വി ചന്ദ്രൻ, പി ഗംഗാധരൻ, കെ കെ രവീന്ദ്രൻ, വി പി വാസു എന്നിവർ സംസാരിച്ചു
#Withheld #benefit #pensioners #should #distributed #KSSPU