കുറ്റ്യാടി: (kuttiadi.truevisionnews.com) ടൗണിലെ ഗതാഗത കുരുക്കിന് പരിഹരമാകുന്ന ബൈപാസ് നിര്‍മാണത്തിന് കാത്തിരിപ്പ് തുടരുന്നു. കഴിഞ്ഞ സെപ്തംബര്‍ 30ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചത്.
റോഡിന് സ്ഥലം നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക നല്കാത്തതാണ് പ്രവൃത്തി ആരംഭിക്കാന്‍ തടസ്സമെന്നു പറയുന്നു. നഷ്ടപരിഹാരത്തുക കിട്ടാതെ തന്നെ ചില ഉടമകള്‍ പ്രവൃത്തിക്ക് സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാണെങ്കില്‍ ചിലര്‍ക്ക് സമ്മതമല്ലാത്തതാണ് കരാറുകാരന് പ്രവൃത്തി തുടങ്ങാന്‍ തടസ്സമെന്ന് പറയുന്നു.
കിഫ്ബി ഫണ്ടില്‍ 39.42 കോടി രൂപ ചെലവിലാണ് ബൈപാസ് നിര്‍മ്മിക്കുന്നത്. ഇതില്‍ സ്ഥലം ഉടമകള്‍ക്ക് 13.5 കോടി രൂപ നല്‍കേണ്ടതാണ്. കഴിഞ്ഞ ഒക്ടോബര്‍ പകുതിയില്‍ തുക ലാന്‍ഡ് അക്വിസിഷന്‍ തഹസീല്‍ദാര്‍ക്ക് കൈമാറിയതാണ്.
കുറ്റ്യാടി ജുമാ മസ്ജിദിന്റെ സ്ഥലത്തിനടക്കം 96 പേര്‍ക്കാണ് തുക നല്‍കേണ്ടത്. തുക ഉടമകള്‍ക്ക് നല്‍കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നതായും അന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ അറിയിച്ചിരുന്നു. എന്നാല്‍ മാസം അവസാനത്തോടെ പണം നല്‍കാന്‍ കഴിയുമെന്നാണ് പറയുന്നത്.
ഒന്നര കിലോമീറ്റര്‍ ദൂരമുള്ള റോഡ് തടസ്സമില്ലാതെ തുടങ്ങി പൂര്‍ത്തിയാക്കണമെന്നാണ് കരാറുകാരായ ബാബ് കണ്‍സ്ട്രക്ഷന്റെ ആഗ്രഹം. സ്ഥലം പൂര്‍ണമായി വിട്ടുകിട്ടിയില്ലെങ്കില്‍ ആ ഭാഗങ്ങള്‍ ഒഴിവാക്കേണ്ടി വരും.
കോണ്‍ഗ്രീറ്റ് മിക്‌സിങ്ങിന്നുള്ള സംവിധാനങ്ങളടക്കം ഒരുക്കി പ്രവൃത്തി തുടങ്ങാന്‍ കാത്തിരിക്കുകയാണ്.
#construction #Kuttiadi #bypass #uncertain