കുറ്റ്യാടി: (kuttiadi.truevisionnews.com) നല്ലപൗരന്മാരെ വാർത്തെടുക്കാൻ മികച്ച പരിശീലനം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ്.
കല്ലാച്ചി ജെസിഐ സംഘടിപ്പിച്ച എംപവറിംഗ് യൂത്ത് ട്രൈനിംഗ് പ്രോഗ്രാമിൻ്റെ മേഖല തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു. അദ്ദേഹം.
ജെ സി ഐ നടത്തുന്ന ഇത്തരം നല്ല പരിശീലനങ്ങൾക്ക് ഭാവി വാഗ്ദാനങ്ങളായ നമ്മുടെ മക്കളെ നല്ല പൗരന്മാരാക്കി മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റ്യാടി ഹയർസെക്കന്ററി സ്കൂളിൽ നടത്തിയ എം പവറിംഗ് യൂത്ത് ട്രൈനിംഗ് പ്രോഗ്രാമിൽ ജെ സി ഐ സോൺ ട്രെയിനർമാരായ ജെയ്‌സൺ മാത്യു, ഗോപകുമാർ കെ വി, ഗിരീഷ് പി എന്നിവർ ക്ലാസുകൾ നയിച്ചു.
150 ഇൽ പരം കുട്ടികൾക്ക് പങ്കെടുത്തു. മേഖല തല ട്രെയിനിങ് ഡയറക്‌ടർ റൗഫ് എളേറ്റിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല വൈസ് പ്രസിഡൻ്റ് മുഖ്യ അതിഥിയായി.
ജെസിഐ കല്ലാച്ചി പ്രസിഡന്റ് ശംസുദ്ധീൻ ഇല്ലത്ത്, പ്രോഗ്രാം ഡയറക്‌ടർ സൈനബ സുബൈർ, സ്കൂൾ പ്രിൻസിപ്പൽ.Dr അൻവർ ശമീം,പി ടി എ പ്രസിഡൻ്റ് വി കെ റഫീഖ്,എസ് എം സി ചെയർമാൻ ഫിർദൗസ് എന്നിവർ സംസാരിച്ചു.
#Empowering #Youth #Training #Good #training #essential #mold #good #citizens #Adv #PGawas