കുറ്റ്യാടി: (kuttiadi.truevisionnews.com) തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 6.41 കോടി രൂപ രൂപ അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിനായി 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 1000 കോടി രൂപ വകയിരുത്തിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് 33 റോഡുകൾക്ക് 6.41 കോടി രൂപ അനുവദിച്ചത്.
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ മയ്യന്നൂർ കസ്‌തൂരിമുക്ക് റോഡിന് 20 ലക്ഷവും, കാവിൽ കുട്ടോത്ത് റോഡിന് 20 ലക്ഷവും, വില്ല്യാപ്പള്ളി യു.പി സ്‌കൂൾ പനയുള്ളതിൽ മുക്ക് റോഡിന് 20 ലക്ഷവും, തട്ടാരിത്താഴ കൊല്ലറോത്ത് റോഡിന് 17ലക്ഷവും ആണ് അനുവദിച്ചിരിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു.
മണിയൂർ ഗ്രാമപഞ്ചായത്തിൽ നീലിയേടത്ത് കടവ് മഞ്ചയിൽ കടവ് റോഡിന് 30ലക്ഷവും, ഞാനോദയ കലാസമിതി അമ്പലപ്പാറ റോഡിന് 15ലക്ഷവും, തുറശ്ശേരി മുക്ക് തേവരമ്പലം മണിയൂർ എച്ച്.എസ്.എസ് റോഡിന് 15 ലക്ഷവും, സെന്റ്റർ അയ്യപ്പൻ കണ്ടി റോഡ് 15ലക്ഷവും ആണ് അനുവദിച്ചിരിക്കുന്നത്.
ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പേരാക്കൂൽ കൊളക്കോട്ട് താഴ റോഡിന് 20ലക്ഷവും, വരിക്കോടി താഴഅയനി പിലാവുള്ളതിൽ റോഡിന് 25ലക്ഷവും, ആയഞ്ചേരി ചേറ്റ് കെട്ടി ശിവക്ഷേത്രം റോഡിന് 15ലക്ഷംവും, തുണ്ടിയിൽ മുക്ക് കണ്ടിയിൽ പൊയിൽ മുക്ക് റോഡിന് 15ലക്ഷവും ആണ് അനുവദിച്ചിരിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു.
തദ്ദേശവകുപ്പ് എൻജിനീയറിങ് വിഭാഗത്തിൻ്റെ നേതൃത്വത്തിലായിരിക്കും റോഡ് പ്രവൃത്തികൾ നടക്കുക.
##Road rehabilitation #fund #sanctioned #Kavil #Kuttoth #Road