കുറ്റ്യാടി: (kuttiadi.truevisionnews.com) റേഷൻ കടകളിൽ സാധനം എത്തിക്കുന്നതിന്റെ ലോറി വാടക കുടിശ്ശികയായതിനെ തുടർന്ന് കരാറുകാർ സമരം തുടങ്ങി.
10 ദിവസമായി കടകളിൽ സാധനം എത്തുന്നില്ല. സമരം നീണ്ടുപോയാൽ റേഷൻ വിതരണം മുടങ്ങും. രണ്ടുമാസത്തെ വാടകയാണ് കുടിശ്ശികയായത്.
കഴിഞ്ഞ മാസം ഈ പ്രശ്‌നം മൂലം കുറച്ചു ദിവസം വിതരണം നിർത്തിയിരുന്നു. അപ്പോൾ കുറച്ചു തുക നൽകി താത്കാലിക പരിഹാരം കണ്ടു.
2 മാസത്തെ ബിൽ ഉടൻ നൽകിയില്ലെങ്കിൽ വിതരണം നിർത്തുമെന്നറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
താലൂക്കിലെ 216 റേഷൻ കടകളിലാണ് സാധനം എത്തിക്കേണ്ടത്. പലയിടത്തും സ്റ്റോക്ക് കുറവാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒട്ടേറെ തവണ കരാറുകാർ ഇതുപോലെ സമരം നടത്തിയിരുന്നു.
കുടിശ്ശിക തീർക്കാതെ കുറച്ചു തുക നൽകി തത്കാലം സമരം ഒഴിവാക്കും. തുടർന്ന് കുടിശ്ശിക കൂടുമ്പോൾ വീണ്ടും സമരം തുടങ്ങുകയാണ്.
#Contractors #strike #Ration #shops #received #goods #10days #stock #reduced #many #places