കുറ്റ്യാടി: ( kuttiadi.truevisionnews.com ) പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കുറ്റ്യാടിയിൽ മയക്കുമരുന്നു കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റ്യാടി വടയം സ്വദേശി ഇടത്തിൽപൊയിൽ ഫാസിലിനെയാണ് കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർ കൈലാസനാഥ് അറസ്റ്റ് ചെയ്തത്. കരുതൽ തടങ്കൽ എന്ന നിലയ്ക്ക് വിചാരണ കൂടാതെ നേരിട്ട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്ന പിറ്റ് എൻ.ഡി.പി.എസ്ആക്ട് പ്രകാരം ആണ് മയക്ക് മരുന്ന് കേസിൽ പ്രതിയായ ഫാസിലിനെ അറസ്റ്റ് ചെയ്തത്.
ഫാസിലിനെ തിരുവനന്തപുരത്തെ ജയിലിൽ ഹാജരാക്കും. വിചാരണയോ, അപ്പിലോ ഇല്ലാതെ ജയിലിൽ അടക്കാൻ കഴിയുന്ന നിയമം കൂടിയാണ് പിറ്റ് എൻ.ഡി.പി.എസ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും,വിൽപ്പന നടത്തുകയും ചെയ്ത് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതിന് കാരണക്കാരയവരെ കണ്ടെത്തി തുറക്കലിൽ അടക്കുന്ന പിറ്റ് എൻ.ഡി.പി.എസ്


നിയമം ഉപയോഗിച്ചുകൊണ്ടുള്ള കോഴിക്കോട് റൂറൽ ജില്ലയിലെ ആദ്യ അറസ്റ്റാണ് കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട തുടർവിചാരണ നടക്കേണ്ടത് ചെന്നെ കോർട്ടിൽ വെച്ചായിരിക്കും. മയക്കുമരുന്ന് സംബന്ധിച്ച് അന്വേഷണം തുടരുമെന്നും കൂടുതൽ പേരെ പിറ്റ് എൻ.ഡി.പി.എസ് നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർ കൈലാസ്നാഥ് പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുകയും,വിൽപ്പന നടത്തുകയും ചെയ്യുന്നവർക്ക് രക്ഷപ്പെടാൻ പഴുതകളില്ലാത്ത നിയമം ഉപയോഗിച്ച കുറ്റ്യാടി പോലീസിനെയും സി.ഐ കൈലാസ് നാഥിനെയും കുറ്റ്യാടി സീനിയർ സിറ്റിസൺ ഫോർ പീസ്& ജസ്റ്റിസ് ചെയർമാൻ മൊയ്തു കണ്ണങ്കോടൻ,ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരേങ്കോടൻ എന്നിവർ അനുമോദനം അറിയിച്ചു.
Vadayam native arrested First arrest recorded in drug case in Kuttiadi under PITNDPS Act