കുറ്റ്യാടി: കുറ്റ്യാടി കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ യുവാവിന് സാരമായ പരിക്ക്. നിട്ടൂർ ഞള്ളോറ പൊന്നേലായി ഷുഹൈബിന് (35) ആണ് പരിക്കേറ്റത്. കൈക്കും കഴുത്തിനും പരിക്കേറ്റ ഷുഹൈബിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ സുഹൃത്തിന്റെ വീടായ വടക്കൻചാലിൽ വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത പറമ്പിൽ നിന്ന് അപ്രതീക്ഷിതമായി പന്നി കുതിച്ചെത്തുകയും ആക്രമിക്കുകയുമായിരുന്നു.


കഴുത്തിന് കടിക്കാൻശ്രമിച്ചെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിട്ടൂർ പ്രദേശത്ത് കാട്ടുപന്നികൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിമാറിയ സാഹചര്യത്തിൽ അധികൃതർ സത്വരനടപടികൾ സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകൻ കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു.
Wild boar attack in Nittoor; Youth seriously injured