തൊട്ടിൽപ്പാലം: വടകര ചോറോടിൽ ട്രെയിൻ തട്ടി മരിച്ച മധ്യവയസ്കനെ തിരിച്ചറിഞ്ഞു. തൊട്ടിൽപ്പാലം സ്വദേശി മൊയിലോത്തറ താനിയുള്ളതിൽ കെ.സി. സുരേഷ് ( കുഞ്ഞി ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് വടകര സ്റ്റേഷൻ പരിധിയിലെ പുഞ്ചിരിമിൽ വെച്ചാണ് സുരേഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
Middle-aged man killed after being hit by train in Vadakara identified