ആയഞ്ചേരി: (kuttiadi.truevisionnews.com)ചന്ദ്രനിൽ മനുഷ്യ സ്പർശമേറ്റതിൻ്റെ 55 ആം വാർഷിക ദിനാചരണം കടമേരി എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി.
ഗ്യാലക്സി സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ശാസ്ത്ര അധ്യാപകനും പ്രചാരകനുമായ കെ. വിജയൻ മാസ്റ്റർ നിർവഹിച്ചു.
വാർഡ് മെബർ ടി.കെ. ഹാരിസ് അധ്യക്ഷനായി. പ്രധാന അധ്യാപകൻ ടി.കെ.നസീർ മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രീയ പരീക്ഷണങ്ങൾ, ചാന്ദ്രദിന ക്വിസ്, ഡോക്യുമെൻ്ററി പ്രദർശനം എന്നിവയും നടത്തി.
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ, എസ്.ആർ.ജി. കൺവീനർമാരായ പി. പ്രേമദാസ്, കെ.കെ.സഫീറ, ശാസ്ത്ര അധ്യാപകരായ സി. എച്ച്. സായിസ്, സി.കെ. മുഹമ്മദ് ആദിൽ, ടി.കെ.കെ. അസ്നിയ എന്നിവർ സംസാരിച്ചു.
കെ. രതീഷ് സ്വാഗതവും വി.പി.ഫർസാന നന്ദിയും പറഞ്ഞു.
#Kadameri #MUP #Lunarday #celebrated #school