#heavyrain | കള്ളാട് ചുഴലിക്കാറ്റ്; കുറ്റ്യാടി മേഖലയിൽ മഴക്കെടുതി

#heavyrain | കള്ളാട് ചുഴലിക്കാറ്റ്; കുറ്റ്യാടി മേഖലയിൽ മഴക്കെടുതി
Jul 7, 2024 12:34 PM | By Adithya N P

കുറ്റ്യാടി:(kuttiadi.truevisionnews.com) കനത്ത മഴയിലും കാറ്റിലും കുറ്റ്യാടി മേഖലയിൽ അപകടങ്ങൾ. തളീക്കരയിലും കാഞ്ഞിരോളിയിലും വൈദ്യുതി ലൈൻ പൊട്ടിവീണു.

കള്ളാട് മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി വീട്ടുപറമ്പുകളിൽ മരങ്ങൾ പൊട്ടിവീണു. തളീക്കരയിൽ നാലു മണിയോടെയാണ് എച്ച്ടി ലൈൻ പൊട്ടി ബസിന് മുകളിൽ വീണത്.

ലൈൻ പൊട്ടി ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ചേലക്കാട് നിന്നും ഫയർഫോഴ്സും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

കാഞ്ഞിരോളി പൂളക്കണ്ടി റോഡിലും മരം പൊട്ടിവീണു. വൈകുന്നേരത്തോടെ മരംവീണ് വൈദ്യുതി ലൈൻ പൊട്ടുകയായിരുന്നു.കള്ളാട് മേഖലയിൽ പലയിടങ്ങളിലും മരം കടപുഴകി വീണു.

കനാലിൻ്റെ അടുത്ത് തീയർകണ്ടി നാണുവിൻ്റെ വീടിനു മുകളിൽ മരം വീണു. നാല് മരങ്ങൾ ഒന്നാകെ പൊട്ടിവീണു. വാർപ്പിന് കേടുപാടുകൾ ഉണ്ട്.

പലരുടെയും വീട്ടുവളപ്പിലെ ഷീറ്റുകൾ, വസ്ത്രങ്ങൾ, കുടകൾ, സാധനങ്ങൾ തുടങ്ങിയവ പറന്നു. വി.വി അനസ്, ഒറുവയിൽ ഫൈസൽ, കെ.വി ജമാൽ, തീയർകണ്ടി കുമാരൻ, റീജ, ചന്ദ്രൻ, ചെറുവറ്റ കുഞ്ഞമ്മദ് കുട്ടി തുടങ്ങിയവരുടെ വീട്ടുവളപ്പിലും മരം പൊട്ടിവീണു.

വാർഡ് അംഗം സമീറ ബഷീർ സന്ദർശിച്ചു.

#Cyclone #Toad; #Rainfall #Kuttyadi #region

Next TV

Related Stories
അരങ്ങിൽ നാടകം ; മികച്ച നാടകം 'മാടൻമോക്ഷം' ഇന്ന് കുറ്റ്യാടിയിൽ

Nov 16, 2025 10:28 AM

അരങ്ങിൽ നാടകം ; മികച്ച നാടകം 'മാടൻമോക്ഷം' ഇന്ന് കുറ്റ്യാടിയിൽ

കേരള സംഗീത നാടക അക്കാദമിയുടെ മികച്ച...

Read More >>
കുറ്റ്യാടിയിൽ  ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

Nov 15, 2025 01:39 PM

കുറ്റ്യാടിയിൽ ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

മാലിന്യക്കൂമ്പാരങ്ങൾ നിറയുന്നു...

Read More >>
അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

Nov 10, 2025 12:33 PM

അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

അക്യുപങ്‌ചർ ക്ലാസ് റിപ്പോർട്ട് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന്...

Read More >>
Top Stories










News Roundup






Entertainment News