#Latest News #kuttiadi #Kuttiadi Football Quiz #Sports Quiz
കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ കായികപ്രേമികളെ ഒന്നിപ്പിക്കാനും ഫുട്ബോൾ ആവേശം പങ്കുവെക്കാനുമായി പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരത്തിന് ജനശ്രദ്ധയാകർഷിച്ച സ്വീകാര്യത. നാട്ടിലെ ഫുട്ബോൾ പ്രേമികൾക്ക് കായികബോധവും അറിവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. നിരവധി ആളുകളാണ് മത്സര പരിപാടികൾ വീക്ഷിക്കാനായി എത്തിയത്.
തീപാറുന്ന പോരാട്ടത്തിനൊടുവിൽ പി. എം. വിപിൻദാസ്, രഞ്ജീഷ് അവള, ദ്രുപദ് മാധവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നാദാപുരം ഗവ. കോളേജ് അസോസിയേറ്റ് പ്രൊഫസർ എൻ.വി. സനിത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി. ബാബു ക്വിസ് അവതാരകനായി. വിജയികൾക്കുള്ള സമ്മാനദാനം എം. ഷഫീഖ് നിർവ്വഹിച്ചു. ചടങ്ങിൽ അനൂപ് കൃഷ്ണൻ, രവി വടയം തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
Content Highlight: Kuttiyadi, Kuttiyadi Football Quiz Competition, Purogamana Kala Sahitya Sangham Kunnummal

















































