#Latest News #Python #Kuttiady KET School #Kuttiady
കുറ്റ്യാടി: കുറ്റ്യാടി കെഇടി സ്‌കൂളിന് സമീപം വീട്ടുവളപ്പില്‍നിന്ന് പെരുമ്പാമ്പിനെ പിടികൂടി. നാളോങ്കണ്ടിയില്‍ താമസിക്കുന്ന കക്കാണ്ടിയില്‍ ഷംസീറിന്റെ വീട്ടുപറമ്പില്‍നിന്നാണ് ഇന്നലെ രാത്രി 11 മണിയോടെ പെരുമ്പാമ്പിനെ പിടികൂടിയത്.
വീട്ടിലെ പൂച്ചയെ പിടികൂടിയ പാമ്പിനെ ഷംസീറിന്റെ മക്കളായ യഹിയാനും അമീനുമാണ് കണ്ടത്. ഉടന്‍ വനംവകുപ്പില്‍ അറിയിച്ചെങ്കിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം മറ്റിടങ്ങളില്‍ ജോലിത്തിരക്കിലായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ ജനകീയ ദുരന്തനിവാരണ സേനാ ചെയര്‍മാന്‍ ബഷീര്‍ നരയങ്കോടനെ അറിയിക്കുകയായിരുന്നു.
നരയങ്കോടനും മുസമ്മില്‍, സൈഫുള്ള എന്നിവരും ഓടിയെത്തുമ്പോഴേക്കും പൂച്ചയെ ഉപേക്ഷിച്ച് പാമ്പ് രക്ഷപ്പെട്ടിരുന്നു.
ആളുകള്‍ പിരിഞ്ഞുപോയതിനെ തുടര്‍ന്ന് പൂച്ചയെ ഭക്ഷിക്കാന്‍ തിരിച്ചെത്തിയ പെരുമ്പാമ്പിനെ ഇവര്‍ പിടികൂടി ചാക്കില്‍ കയറ്റി. പെരുമ്പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
Content Highlight: python was captured from the premises of a house near KET School, Kuttiyadi






























.jpeg)









