adimage

adimage

"ഞങ്ങളുടെ ബാങ്ക് ഞങ്ങൾക്ക് വേണം"; നാല് പതിറ്റാണ്ടിന്റെ സേവനകേന്ദ്രമായ വേളം ശാഖ മാറ്റുന്നതിനെതിരെ പ്രതിഷേധം

adimage adimage
2026-07-10T10:36:00 | By Fathimathul Henna
#Latest News #Kuttiadi #Kerala Gramin Bank #Velam

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി വേളം നാല് പതിറ്റാണ്ടിലേറെയായി പൂളക്കൂലിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് വേളം ശാഖ മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രക്ഷോഭത്തിലേക്ക്. "ഞങ്ങളുടെ ബാങ്ക് ഞങ്ങൾക്ക് വേണം" എന്ന മുദ്രാവാക്യവുമായി പ്രായമായവരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള നാട് ഒറ്റക്കെട്ടായാണ് പ്രതിഷേധ രംഗത്തിറങ്ങിയിരിക്കുന്നത്. ബാങ്ക് മാറ്റുന്നത് വഴി കർഷകർ, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പെൻഷൻകാർ തുടങ്ങിയ ആയിരക്കണക്കിന് സാധാരണക്കാരുടെ ബാങ്കിംഗ് സേവനങ്ങളാണ് ഇല്ലാതാവുന്നത്.

പ്രതിഷേധത്തിന്റെ ആദ്യഘട്ടമായി കേരള ഗ്രാമീൺ ബാങ്ക് വേളം ശാഖ പൂളക്കൂൽ സംരക്ഷണ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കനത്ത മഴയെപ്പോലും അവഗണിച്ച് സ്ത്രീകളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് യോഗത്തിൽ പ്രകടമായത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യൻകാവിൽ യോഗം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കുനിയിൽ രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ ചെയർമാൻ പി.കെ. ബഷീർ, വിദ്യാഭ്യാസ ചെയർമാൻ മഠത്തിൽ ശ്രീധരൻ, വാർഡ് മെമ്പർ കെ. സുരേഷ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.


Content Highlight: Kuttiadi, Kerala Gramin Bank, Velam, Poolakkool bank shifting protest

#Latest News #Kuttiadi #Kerala Gramin Bank #Velam

adimage

Next TV

adimage adimage
Related Stories
കളിക്കളത്തിൽ മാത്രമല്ല അറിവിലും ആവേശം; കുറ്റ്യാടിയിൽ ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരത്തിന് വൻ സ്വീകാര്യത

Jul 10, 2026 11:11 AM

കളിക്കളത്തിൽ മാത്രമല്ല അറിവിലും ആവേശം; കുറ്റ്യാടിയിൽ ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരത്തിന് വൻ സ്വീകാര്യത

കുറ്റ്യാടി, കുറ്റ്യാടി ഫുട്ബോൾ ക്വിസ് മത്സരം, പുരോഗമന കലാസാഹിത്യ സംഘം...

Read More >>
വീട്ടുമുറ്റത്ത് പെരുമ്പാമ്പ്; പൂച്ചയെ ആക്രമിച്ച പാമ്പിനെ പിടികൂടി കുറ്റ്യാടിയിലെ ജനകീയ ദുരന്തനിവാരണ സേന

Jul 10, 2026 07:58 AM

വീട്ടുമുറ്റത്ത് പെരുമ്പാമ്പ്; പൂച്ചയെ ആക്രമിച്ച പാമ്പിനെ പിടികൂടി കുറ്റ്യാടിയിലെ ജനകീയ ദുരന്തനിവാരണ സേന

കുറ്റ്യാടി കെഇടി സ്‌കൂളിന് സമീപം വീട്ടുവളപ്പില്‍നിന്ന് പെരുമ്പാമ്പിനെ...

Read More >>
adimageadimage
കുന്നുമ്മൽ പഞ്ചായത് പി.എം.എ.വൈ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

Jul 9, 2026 09:58 AM

കുന്നുമ്മൽ പഞ്ചായത് പി.എം.എ.വൈ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

കക്കട്ടിൽ പ്രധാനമന്ത്രി ആവാസ് യോജന കുന്നുമ്മൽ പഞ്ചായത് പ്രത്യേക ഗ്രാമസഭ നടത്തി...

Read More >>
കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 03:30 PM

കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
adimage
Top Stories










News Roundup






adimage adimage
adimage