#Latest news #Parakkadavu #CITU #Bus driver
കുറ്റ്യാടി : (kuttiadi.truevisionnews.com) കുറ്റ്യാടി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന എസ്റ്റീം ബസിലെ ഡ്രൈവർ പേരാമ്പ്ര സ്വദേശി കിഴക്കയിൽ അക്ഷയിയെയാണ് തിങ്കൾ വൈകിട്ട് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പാറക്കടവിൽ ബസ് തടഞ്ഞ് മർദിച്ച് പരിക്കേൽപ്പിച്ചത്.
Content Highlight: CITU demands immediate arrest of those who stopped the bus and beat the driver at Parakkadavu














































