Jul 8, 2026 11:28 AM

#Latest News #Kuttiadi #Congress Worker P.V. Hameed #Condolence

കുറ്റ്യാടി: (kuttiadi.truevisionnews.com) സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന പി.വി. ഹമീദിന്റെ നിര്യാണത്തിൽ ദേവർകോവിൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.

പാർട്ടിയുടെയും നാടിന്റെയും വികസന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന പി.വി. ഹമീദിന്റെ വിയോഗം തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. വാർഡ് പ്രസിഡന്റ് എം.പി. മൊയ്തു സ്വാഗതം ആശംസിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഒ. രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് കോരങ്കോട്ട് ജമാൽ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. ആർ. സജീവൻ മാസ്റ്റർ, പി.പി. മൊയ്തു, കെ.പി. ഹമീദ്, എ.കെ. ബഷീർ മാസ്റ്റർ, കെ.കെ. മുഹമ്മദ്, പി.വി. സൂപ്പി, വി.പി. സതീശൻ തുടങ്ങിയവർ സംസാരിച്ചു. പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും യോഗം അറിയിച്ചു.

Content Highlight: Demise of Congress worker P.V. Hameed

#Latest News #Kuttiadi #Congress Worker P.V. Hameed #Condolence

Next TV

Top Stories