#Latest news #Kuttiadi #Accident #Scooter
കുറ്റ്യാടി: (kuttiadi.truevisionnews.com) അമാന ഹോസ്പിറ്റലിന് സമീപം രണ്ട് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. അടുക്കത്ത് സ്വദേശി താഴെ കിണറുള്ളപറമ്പത്ത് വീട്ടിൽ കുമാരനാ(79)ണ് പരിക്കേറ്റത്. അപകടത്തിൽ ഇയാളുടെ വാരിയെല്ല് പൊട്ടിയിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 23-ന് രാവിലെയായിരുന്നു സംഭവം. കുമാരൻ ഓടിച്ചിരുന്ന സ്കൂട്ടർ അമാന ഹോസ്പിറ്റലിന് സമീപമുള്ള ഇലക്ട്രിക് കടയിലേക്ക് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇതേസമയം കുറ്റ്യാടി ഭാഗത്തുനിന്നും അശ്രദ്ധമായും അമിതവേഗതയിലും മറ്റൊരു സ്കൂട്ടർ കുമാരന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഇയാളുടെ വാരിയെല്ല് പൊട്ടുകയായിരുന്നു .
റോഡിലേക്ക് തെറിച്ചുവീണ കുമാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് എതിർ സ്കൂട്ടർ യാത്രക്കാരനെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlight: Elderly man seriously injured in scooter collision in Kuttiadi
















































