#Latest News #Vadakara #School Cook Workers' Union #HMS Vadakara Convention
വടകര:(vatakara.truevisionnews.com) ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിക്കുന്ന സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് കുറഞ്ഞത് അഞ്ചു ലക്ഷം രൂപ സഹായധനമായി നല്‍കണമെന്ന് സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ്) വടകര താലൂക്ക് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട്, പോണ്ടിച്ചേരി മാതൃകയിൽ കേരളത്തിലെ പാചക തൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും കണ്‍വന്‍ഷന്‍ പാസാക്കിയ പ്രമേയത്തിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളോട് സംഘടന അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് ടി.കെ. ബാലഗോപാലന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സി.പി. ദേവയാനി അധ്യക്ഷത വഹിച്ച യോഗത്തില്‍, ജില്ലാ സെക്രട്ടറി ഒ. പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. ലളിത വി.പി., സല്‍മ എം.എം., ബിന്ദു കെ., റസീന ടി. എന്നിവര്‍ സംസാരിച്ചു. കൂടാതെ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയും എടുത്തു.



Content Highlight: Vadakara, School Cook Workers' Union, HMS Vadakara Convention
#Latest News #Vadakara #School Cook Workers' Union #HMS Vadakara Convention

















.jpeg)
.jpeg)



























