#Latest News #Kuttiyadi #Chathankotta Nada #A.J. John Memorial Higher Secondary School #MLA K.M. Abhijith
ചാത്തങ്കോട്ട നട:(kuttiadi.truevisionnews.com)നാടിൻ്റെ വിദ്യാഭ്യാസ മേഖലയിൽ മികച്ച മുന്നേറ്റം ലക്ഷ്യമിട്ട് ചാത്തങ്കോട്ട നട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
1962-ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിൻ്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിൻ്റെ പ്രവർത്തന ഉദ്ഘാടനമാണ് നടക്കുന്നത്.
കുറ്റ്യാടി മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെയുള്ള ആധുനിക പഠന സൗകര്യങ്ങളാണ് ഈ പുതിയ ബ്ലോക്കിലൂടെ ഒരുക്കിയിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീൻ, പ്രാദേശിക എം.എൽ.എ കെ എം അഭിജിത്ത്, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.



ചടങ്ങിൽ സ്കൂൾ മാനേജ്‌മെൻ്റ് കമ്മറ്റി എസ് എംസി , പി.ടി.എ , എം.പി.ടി.എ പ്രതിനിധികളും പങ്കെടുക്കും.
Content Highlight: Kuttiyadi, Chathankotta Nada, A.J. John Memorial Higher Secondary School, MLA K.M. Abhijith
#Latest News #Kuttiyadi #Chathankotta Nada #A.J. John Memorial Higher Secondary School #MLA K.M. Abhijith

.jpeg)

.jpeg)


.jpeg)
.jpeg)
































