ആകർഷകമായ ഓഫറുകൾ നൽകി തട്ടിപ്പ്; മാക്കൂരിൽ വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

ആകർഷകമായ ഓഫറുകൾ നൽകി തട്ടിപ്പ്; മാക്കൂരിൽ വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
Jul 5, 2026 01:40 PM | By Fidha Parvin
#Latest news #Makur #Vadakara #Arrest #Offer fraud

വടകര: (https://vatakara.truevisionnews.com/) വടകര മാക്കൂരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ . മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസ്തഫയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റോയൽ ഫർണിച്ചർ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് .

വടകര മാക്കൂരിൽ റോയൽ ഫർണിച്ചർ കട തുടങ്ങിയ ശേഷം വടകര പ്രദേശത്തുള്ള വീടുകളിൽ കയറി വീട്ടമ്മമാരെയും സ്ത്രീകളെയും നേരിൽ കണ്ട് മാസം ആയിരം രൂപ വെച്ച് ഇരുപത് മാസം അടച്ചു കഴിഞ്ഞാൽ വിലക്കുറവിൽ ഫർണിച്ചറോ അല്ലെങ്കിൽ ഇലക്ട്രോണിക് ഉപരണങ്ങളോ വാങ്ങാമെന്ന വാഗ്‌ദാനങ്ങൾ നൽകി കൊണ്ടാണ് പണ പിരിവ് നടത്തിയത് .

നറുക്കടുപ്പിലൂടെ ഏതെങ്കിലും നറുക്കടുപ്പുകിട്ടി കഴിഞ്ഞാൽ പിന്നീട് പണം അടക്കണ്ട ആവിശ്യമില്ലെന്നും . നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ഫർണിച്ചറോ ഉപരണങ്ങളോ വാങ്ങാമെന്ന വാഗ്‌ദാനങ്ങളാണ് നൽകിയത് . എന്നാൽ നറുക്ക് അടിച്ചവർക്കും പണം അടിച്ചവർക്കും ഒന്നും കിട്ടിയില്ല. തുടർന്നാണ് നാട്ടുകാർ മാക്കൂരിലുള്ള കട തേടി വരുന്നത്.

എന്നാൽ അങ്ങെനെയൊരു കട പ്രവർത്തിക്കുന്നില്ലെന്നും ഇല്ലെന്നും കട പൂട്ടി കിടക്കുന്നത് നാട്ടുകാർ കണ്ടത് . നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത് .സമാനമായ രീതിയിൽ മലപ്പുറം ഭാഗത്തും തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് പറയുന്നത് .മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നും പോലീസ് അനേഷിച്ചു വരികയാണ്

Content Highlight: Suspect arrested for defrauding housewives of lakhs in Makur

#Latest news #Makur #Vadakara #Arrest #Offer fraud

Next TV

Related Stories
പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

Jul 6, 2026 03:05 PM

പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

വില്യാപ്പള്ളി, മേമുണ്ട പൂകൃഷി, മേമുണ്ട, കാർഷിക...

Read More >>
ഇബ്രാഹിം ഹാജി ആത്മഹത്യ; മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട് നോട്ടീസ്

Jul 5, 2026 04:43 PM

ഇബ്രാഹിം ഹാജി ആത്മഹത്യ; മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട് നോട്ടീസ്

കടത്തനാട് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട്...

Read More >>
ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

Jul 5, 2026 02:23 PM

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം വി.പി ദുൽ...

Read More >>
തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി

Jul 5, 2026 12:34 PM

തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി

വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ്...

Read More >>
Top Stories

News Roundup