'മഴയാത്ര' ജൂലൈ 11-ന്; ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച

'മഴയാത്ര' ജൂലൈ 11-ന്; ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച
Jul 5, 2026 07:15 PM | By Athira V
#Latest News #AJJMHSS Chathamkottunada #Educational Minister #N Shamsudheen

കുറ്റ്യാടി: ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. എം.എൽ.എ കെ.എം. അഭിജിത്ത് മുഖ്യാതിഥിയാകും. റവ. ഫാ. മാത്യു തെക്കേമുറിയിൽ എം.സി.ബി.എസ് അധ്യക്ഷത വഹിക്കും.

പരിപാടിയുടെ ഭാഗമായി ‘വിദ്യാരംഭം’ കലാ-സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.

ഇതോടനുബന്ധിച്ച് പരിസ്ഥിതി സംഘടന സേവ് സംഘടിപ്പിക്കുന്ന ‘മഴയാത്ര 2026’ന്റെ ഭാഗമായി ‘മഴവര’ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പ്രദർശനം എം.എൽ.എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ മഴയാത്ര ജൂലൈ 11-ന് വാളാംതോട് വെച്ച് കൃഷിമന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകരായ ഇ.കെ സുരേഷ്കുമാർ, രജീഷ് പുത്തഞ്ചേരി, ഇസെഡ് എ. സൽമാൻആശാ സമം, ഷൗക്കത്തലി ഏരോത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Content Highlight: Inauguration of the new building at Chathankottunada A J J M H S S by Minister for Education N. Shamsudheen

#Latest News #AJJMHSS Chathamkottunada #Educational Minister #N Shamsudheen

Next TV

Related Stories
വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ് കമ്മിറ്റി; കുറ്റ്യാടിയിൽ 'വിജയോത്സവം' സംഘടിപ്പിച്ചു

Jul 5, 2026 07:19 PM

വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ് കമ്മിറ്റി; കുറ്റ്യാടിയിൽ 'വിജയോത്സവം' സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ 'വിജയോത്സവം' , വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ്...

Read More >>
വർണ്ണാഭമായി ബഷീർ ദിനം; പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടിൽ

Jul 5, 2026 07:10 PM

വർണ്ണാഭമായി ബഷീർ ദിനം; പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടിൽ

ബഷീർ ദിനം, നരിക്കൂട്ടുംചാൽ വേദിക വായനശാല കലാക്ഷേത്ര,...

Read More >>
ലഹരിക്കെതിരെ; കുറ്റ്യാടി കക്കട്ടിൽ അജന്ത തിയേറ്ററിൽ ലഹരിവിരുദ്ധ ഹ്രസ്വചിത്രം ‘പോരാട്ടം’ പ്രദർശിപ്പിച്ചു

Jul 5, 2026 09:07 AM

ലഹരിക്കെതിരെ; കുറ്റ്യാടി കക്കട്ടിൽ അജന്ത തിയേറ്ററിൽ ലഹരിവിരുദ്ധ ഹ്രസ്വചിത്രം ‘പോരാട്ടം’ പ്രദർശിപ്പിച്ചു

കുറ്റ്യാടി, ലഹരിവിരുദ്ധ ഹ്രസ്വചിത്രം പോരാട്ടം, ലഹരിവിരുദ്ധ ബോധവൽക്കരണം, കക്കട്ടിൽ...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News