#Latest News #Kuttiadi #Elderly Woman Found Dead
കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി.തയ്യിൽ മുള്ളമ്പത്ത് നാണുവിന്റെ ഭാര്യ പൊക്കി (70) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6 മണി മുതൽ പൊക്കിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഇവരെ കിണറ്റിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlight: Kuttiadi, Elderly woman found dead

















































