ചെറിയ കണ്ടിയിൽ വീട്ടിൽ കെ. എസ്. ഉമ്മർ അന്തരിച്ചു

ചെറിയ കണ്ടിയിൽ വീട്ടിൽ കെ. എസ്. ഉമ്മർ അന്തരിച്ചു
Jun 29, 2026 12:09 PM | By Fidha Parvin
#K. S. Ummer #Cheriya Kandi #kuttiady

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ചെറിയ കണ്ടിയിൽ വീട്ടിൽ കെ. എസ്. ഉമ്മർ (84) അന്തരിച്ചു. ഭാര്യ: മറിയം (കയ്യാലക്കൽ)

മക്കൾ: അഫ്‌സൽ ഷാജഹാൻ, ഫാസിൽ ഷാജഹാൻ, ഫായിസ് ഷാജഹാൻ, ഫൗസിയ സുബൈർ, ഫർഹ ഹഫ്സൽ, നാഫില യൂനുസ്, ബഹ്ജ ഫഹദ്.

മരുമക്കൾ: സുബൈർ, ഹഫ്സൽ, യൂനുസ്, ഫഹദ്. സഹോദരങ്ങൾ: കെ. എസ്. കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, മൊയ്തു, അന്ത്രു, ഇബ്രായിക്കുട്ടി, കദീശ, കുഞ്ഞിപ്പാത്തു, മറിയം.

32 വർഷത്തോളം ദുബായിലെ മനാമയിൽ പ്രവാസിയായിരുന്നു. പ്രവാസകാലത്തും തുടർന്ന് നാട്ടിലും കുറ്റ്യാടി കാരുണ്യ, കരുണ, തണൽ, നന്മ, പാലിയേറ്റീവ്, കുറ്റ്യാടി ഇസ്ലാമിയ കോളേജ്, പേരാമ്പ്ര ദാറുന്നുജൂം യത്തീംഖാന, പേരാമ്പ്ര ഇ.എം.എസ്. ആശുപത്രി, മീഡിയവൺ, മാധ്യമം തുടങ്ങി നിരവധി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സും പിന്തുണക്കാരനുമായിരുന്നു.

കുറ്റ്യാടി ബസ് സ്റ്റാൻഡിനായി രണ്ട് ഏക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകിയിരുന്നു. മത-മതേതര സൗഹാർദം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വർഷവും വിവിധ മതവിഭാഗങ്ങളെയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെയും പങ്കെടുപ്പിച്ച് നോമ്പുതുറ സംഘടിപ്പിച്ചിരുന്നു.

അഗതികളായ നിരവധി പെൺകുട്ടികളെ സ്വന്തം മക്കളെപ്പോലെ സംരക്ഷിച്ച്, സ്വർണമുൾപ്പെടെയുള്ള വിവാഹസഹായങ്ങൾ നൽകി വിവാഹിതരാക്കുകയും ചെയ്തു. കൂടാതെ, വീട്ടുജോലിയിൽ സഹായിച്ചിരുന്ന വിധവകൾ ഉൾപ്പെടെയുള്ള നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുന്നതുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നാക്കം നൽകി.

എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും മത സംഘടനകളിലേയും നേതാക്കളുമായും പ്രവർത്തകരുമായും സൗഹൃദബന്ധം പുലർത്തിയിരുന്ന അദ്ദേഹം, സമൂഹത്തിൽ എല്ലാവരുടെയും ആദരവും സ്നേഹവും നേടിയ വ്യക്തിത്വമായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കുകയും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും പ്രദാനം ചെയ്യുകയും ചെയ്യട്ടെ. ആമീൻ.

Content Highlight: K. S. Ummer passed away at his home in Cheriya Kandi

#K. S. Ummer #Cheriya Kandi #kuttiady

Next TV

Related Stories
കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു

Jun 29, 2026 09:35 AM

കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു

കുറ്റ്യാടി സർവീസ് സഹകരണ ബാങ്ക് , ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം, കുറ്റ്യാടി...

Read More >>
പോളിയോവിമുക്തം; കക്കട്ടിൽ പൾസ് പോളിയോ വിതരണത്തിന് തുടക്കമായി

Jun 28, 2026 04:17 PM

പോളിയോവിമുക്തം; കക്കട്ടിൽ പൾസ് പോളിയോ വിതരണത്തിന് തുടക്കമായി

കക്കട്ടിൽ, കുന്നുമ്മൽ പഞ്ചായത്ത്, പൾസ്...

Read More >>
ഓർമ്മയിൽ നേതാവ്; കക്കട്ടിൽ ആൽത്തറ കുമാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

Jun 28, 2026 03:27 PM

ഓർമ്മയിൽ നേതാവ്; കക്കട്ടിൽ ആൽത്തറ കുമാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

കക്കട്ടിൽ, ആൽത്തറ കുമാരൻ, ചരമവാർഷികം ആചരിച്ചു, കുന്നുമ്മൽ മണ്ഡലം, കോൺഗ്രസ്...

Read More >>
ഹരിതസമൃദ്ധി; കാവിലുംപാറയിൽ കുടുംബശ്രീ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

Jun 28, 2026 02:13 PM

ഹരിതസമൃദ്ധി; കാവിലുംപാറയിൽ കുടുംബശ്രീ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

കാവിലുംപാറ, ഞാറ്റുവേല ചന്ത, തൊട്ടിൽപ്പാലം, കാർഷിക ചന്ത, കുടുംബശ്രീ...

Read More >>
പ്രതിഷേധക്കനൽ; വടയത്ത് മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Jun 28, 2026 12:28 PM

പ്രതിഷേധക്കനൽ; വടയത്ത് മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വടയം, നരിക്കൂട്ടുംചാൽ, മഹിളാ അസോസിയേഷൻ, പ്രതിഷേധം, സ്ത്രീ സുരക്ഷാ...

Read More >>
Top Stories










News Roundup