#Latest news #Samastha Foundation #Velam Arampol Madrasa #Anti-Drug #velom #Kuttiady
കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി വേളം അരമ്പോൽ അൽ മദ്റസത്തുൽ മുഹമ്മദിയ്യയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനവും ലഹരി വിരുദ്ധ ദിനാചരണവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
ചടങ്ങ് കുന്നുമ്മൽ ബ്ലോക്ക് മെമ്പർ കെ.കെ. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉൽബോധന ക്ലാസ്, വിവിധ മത്സരങ്ങൾ, ലഹരി വിരുദ്ധ കൊളാഷ് പ്രദർശനം, അനുമോദന ചടങ്ങ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
മദ്റസ പ്രസിഡണ്ട് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ടി.എം. റഫീഖ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. പുത്തൂർ മുഹമ്മദലി, അബ്ദുൽ ജലീൽ റഹ്മാനി, എസ്.കെ. ഷമീം, സമദ് ജലാലി, മൊയ്തു മുസ്ലിയാർ, റഷീദ് എ. എന്നിവർ സംസാരിച്ചു.
Content Highlight: Samastha Foundation Day and Anti-Drug Day Observance at Velam Arampol Madrasa
#Latest news #Samastha Foundation #Velam Arampol Madrasa #Anti-Drug #velom #Kuttiady
















































