#Latest news #Kakutt #Kandoth Kuni #Workers #kuttiady
കക്കട്ട്: (kuttiadi.truevisionnews.com) കക്കട്ട് കണ്ടോത്ത് കുനി കോൺഗ്രസ് ഓഫിസിൽ നടന്ന യോഗത്തിൽ നരിപ്പറ്റയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളി സുഹൃത്തുക്കൾ പങ്കെടുത്തു, യോഗത്തിൽ ചന്ദ്രൻ കല്ലനാണ്ടി സ്വാഗതം പറഞ്ഞു.
ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻ്റ് ഹരിഷ് ബാമ്പു അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറിയും, കേരളാ പവ്വർ വർക്കേഴ്‌സ് കോൺഗ്രസ് ഐ എൻ ടി യു സി യുടെ സംസ്ഥാന പ്രസിഡൻ്റ് പ്രദീപ് നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്തു, നാദാപുരം മണ്ഡലം റീജ്യണൽ പ്രസിഡൻ്റ് കെ.ടി കെ അശോകൻ, സംഘടനാ ചർച്ചയിൽ മറുപടി പറഞ്ഞു.
നാദാപുരം റീജ്യണൽ ജനറൽ സെക്രട്ടറി സി.പി ജിനചന്ദൻ, ഐ എൻ ടി യു സി ജില്ലാ എക്സിക്യുട്ടിവ് അംഗം ബാലക്യഷ്ണൻ വാണിമേൽ, കാവിലുംപാറ മണ്ഡലം പ്രസി: പി. കെ. ബാബു, റീജ്യണൽ സെക്രട്ടറി പ്രതിഷ്, പവ്വർ വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി വിബിഷ് എന്നിവർ സംസാരിച്ചു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം കുഞ്ഞിക്കണ്ണൻ, ചടങ്ങിന് ആശസകൾ അർപ്പിച്ചു. ആർ കെ അനിഷ് നന്ദി പറഞ്ഞു.
Content Highlight: Workers' meeting organized at Kakut Kandoth Kuni
















































