വേളത്ത് കാട്ടുപന്നി സ്കൂട്ടിയിലിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്, നാട്ടുകാർ പ്രതിഷേധത്തിൽ

വേളത്ത് കാട്ടുപന്നി സ്കൂട്ടിയിലിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്, നാട്ടുകാർ പ്രതിഷേധത്തിൽ
Jun 29, 2026 02:23 PM | By Fidha Parvin
#Latest news #Boar #Accident #Scooter

വേളം: (kuttiadi.truevisionnews.com) ചോയി മഠത്തിൽ നിന്ന് അരൂരിലേക്ക് സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയും കുടുംബവും കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്കൂട്ടി യാത്രികരായ സ്ത്രീ, സഹോദരി, സഹോദരിയുടെ മകൾ എന്നിവർക്കാണ് പരിക്കേറ്റത്.

ചോയി മഠത്തിൽ നിന്ന് അരൂരിലേക്ക് സ്കൂട്ടിയിൽ പോവുകയായിരുന്നു കുടുംബം. പൂമുഖം പ്രദേശം കഴിഞ്ഞ ഉടനെ കാട്ടുപന്നി റോഡിന് കുറുകെ പെട്ടെന്ന് ചാടി സ്കൂട്ടിയിലിടിക്കുകയായിരുന്നു.

 ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. ഭാഗ്യവശാൽ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഇവരെ ഉടൻ തന്നെ ആയഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.

പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വേളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ പന്നികൾ ചാടി മുൻപും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരും തലനാരിഴയ്ക്കാണ് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്. കാട്ടുപന്നി ശല്യം കൂടുതലുള്ള മേഖലകളിൽ ആവശ്യമായ പ്രതിരോധ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Content Highlight: Three members of a family injured after wild boar hits scooter

#Latest news #Boar #Accident #Scooter

Next TV

Related Stories
ചെറിയ കണ്ടിയിൽ വീട്ടിൽ കെ. എസ്. ഉമ്മർ അന്തരിച്ചു

Jun 29, 2026 12:09 PM

ചെറിയ കണ്ടിയിൽ വീട്ടിൽ കെ. എസ്. ഉമ്മർ അന്തരിച്ചു

ചെറിയ കണ്ടിയിൽ വീട്ടിൽ കെ. എസ്. ഉമ്മർ...

Read More >>
കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു

Jun 29, 2026 09:35 AM

കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു

കുറ്റ്യാടി സർവീസ് സഹകരണ ബാങ്ക് , ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം, കുറ്റ്യാടി...

Read More >>
പോളിയോവിമുക്തം; കക്കട്ടിൽ പൾസ് പോളിയോ വിതരണത്തിന് തുടക്കമായി

Jun 28, 2026 04:17 PM

പോളിയോവിമുക്തം; കക്കട്ടിൽ പൾസ് പോളിയോ വിതരണത്തിന് തുടക്കമായി

കക്കട്ടിൽ, കുന്നുമ്മൽ പഞ്ചായത്ത്, പൾസ്...

Read More >>
ഓർമ്മയിൽ നേതാവ്; കക്കട്ടിൽ ആൽത്തറ കുമാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

Jun 28, 2026 03:27 PM

ഓർമ്മയിൽ നേതാവ്; കക്കട്ടിൽ ആൽത്തറ കുമാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

കക്കട്ടിൽ, ആൽത്തറ കുമാരൻ, ചരമവാർഷികം ആചരിച്ചു, കുന്നുമ്മൽ മണ്ഡലം, കോൺഗ്രസ്...

Read More >>
Top Stories

News Roundup

Entertainment News