എംജി സർവകലാശാല ബിഎ സംഗീതത്തിൽ ഒന്നാം റാങ്ക് നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

എംജി സർവകലാശാല ബിഎ സംഗീതത്തിൽ ഒന്നാം റാങ്ക് നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു
Jun 20, 2026 03:40 PM | By Anusree vc
#Latest News #MG University #BA Music First Rank #Gowri Krishna #Youth Congress

കക്കട്ടില്‍: (kuttiadi.truevisionnews.com) എംജി സർവകലാശാലയിൽ നിന്ന് ബിഎ സംഗീതം (വോക്കൽ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ചടങ്ങിൽ വാർഡ് അംഗം എലിയാറ ആനന്ദൻ ഗൗരി കൃഷ്ണയ്ക്ക് ഹാരാർപ്പണം നടത്തി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. രാഹുൽ ചടങ്ങിൽ വെച്ച് ഉപഹാരം സമർപ്പിച്ചു. പി.കെ. ലിഗേഷ്, എം.എം. മിഥുൻ, ടി.വി. ദിലീപ്, ഇ. അർജുൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എംജി സർവകലാശാലയിൽ ഒന്നാം റാങ്ക് നേടിയതിന് പുറമേ, ചെന്നൈയിൽ വെച്ച് നടന്ന ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ രണ്ടാം സ്ഥാനവും ഗൗരി കൃഷ്ണ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: MG University, BA Music First Rank, Gowri Krishna, Youth Congress

#Latest News #MG University #BA Music First Rank #Gowri Krishna #Youth Congress

Next TV

Related Stories
കായക്കൊടിക്ക് അഭിമാന നിമിഷം; സ്വിമ്മിംഗ് പൂളിനും ജിംനേഷ്യത്തിനുമായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു

Jun 19, 2026 05:04 PM

കായക്കൊടിക്ക് അഭിമാന നിമിഷം; സ്വിമ്മിംഗ് പൂളിനും ജിംനേഷ്യത്തിനുമായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു

സംസ്ഥാന ബജറ്റ് ,കായക്കൊടി പഞ്ചായത്ത്, സ്വിമ്മിംഗ് പൂൾ ജിംനേഷ്യം, കെ എം അഭിജിത്...

Read More >>
Top Stories

News Roundup

Entertainment News