അക്ഷരമുറ്റത്തെ വായനോത്സവം; ആലക്കാട് എംഎൽപി സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു

അക്ഷരമുറ്റത്തെ വായനോത്സവം; ആലക്കാട് എംഎൽപി സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു
Jun 20, 2026 01:02 PM | By Anusree vc
#Latest News #Alakkad MLP School #Reading Day Celebration #Kuttiady

കുറ്റ്യാടി: (kuttiadi.truevisionnews.com) അക്ഷര വെളിച്ചത്തിന്റെ പ്രാധാന്യവും വായനയുടെ മഹിമയും വിദ്യാർഥികളിലേക്ക് പകർന്നുനൽകി ആലക്കാട് എം.എൽ.പി സ്‌കൂളിൽ വായനാ ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് അംഗം വിനീത ദിനേശ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് ജമീല ജമാലുദ്ദീൻ കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപകൻ എ.വി നാസറുദ്ദീൻ സ്വാഗതപ്രസംഗം നടത്തി.

ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂൾ അധികൃതർ ഒരുക്കിയിരുന്നത്. പ്രദേശത്തെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ അനശ്വര വായനശാല വിദ്യാർഥികൾ സന്ദർശിച്ചതായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. വായനശാലയിലെ നൂറുകണക്കിന് പുസ്തകങ്ങൾ നേരിട്ടു കാണാനും പരിചയപ്പെടാനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. വായനാലോകത്തെ പുതിയ അനുഭവങ്ങൾ കുട്ടികളിൽ ഏറെ കൗതുകമുണർത്തി.

വിദ്യാർഥികൾക്കായി പ്രശ്നോത്തരി (ക്വിസ് മത്സരം), വായനാ മത്സരം എന്നിവയും സംഘടിപ്പിച്ചു. വായനാശീലവും പൊതുവിജ്ഞാനവും മാറ്റുരയ്ക്കുന്ന മത്സരങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും അധ്യാപകരും വിദ്യാർഥികളും സംബന്ധിച്ചു. കെ. പ്രേമൻ, ലൈബ്രേറിയൻ സതീശൻ ഇ.കെ, ചിന്നൻ കരണ്ടോട്ട് കണ്ടി, ജ്യോതി ടീച്ചർ, എം. ഫാത്തിമ, ജസീല ഇ, ആത്തിക ഷെറിൻ, അൻസബ് എം, സാറ ടീച്ചർ, ധന്യ പി.എസ്, ജുമൈൽ കെ.പി, മുഹമ്മദ് റാസി, മിഹ്ല മറിയം എന്നിവർ സംസാരിച്ചു. പ്രസീത ജി.എസ് നന്ദി പ്രകാശിപ്പിച്ചു

Content Highlight: Alakkad MLP School, Reading Day Celebration, Kuttiady

#Latest News #Alakkad MLP School #Reading Day Celebration #Kuttiady

Next TV

Related Stories
കായക്കൊടിക്ക് അഭിമാന നിമിഷം; സ്വിമ്മിംഗ് പൂളിനും ജിംനേഷ്യത്തിനുമായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു

Jun 19, 2026 05:04 PM

കായക്കൊടിക്ക് അഭിമാന നിമിഷം; സ്വിമ്മിംഗ് പൂളിനും ജിംനേഷ്യത്തിനുമായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു

സംസ്ഥാന ബജറ്റ് ,കായക്കൊടി പഞ്ചായത്ത്, സ്വിമ്മിംഗ് പൂൾ ജിംനേഷ്യം, കെ എം അഭിജിത്...

Read More >>
കുറ്റ്യാടി മേഖല വികസന ലഘുലേഖ എംഎൽഎ പാറക്കൽ അബ്ദുള്ളയ്ക്ക് കൈമാറി

Jun 19, 2026 10:05 AM

കുറ്റ്യാടി മേഖല വികസന ലഘുലേഖ എംഎൽഎ പാറക്കൽ അബ്ദുള്ളയ്ക്ക് കൈമാറി

കുറ്റ്യാടി മേഖല, വികസന ലഘുലേഖ, എംഎൽഎ പാറക്കൽ...

Read More >>
Top Stories










News Roundup






Entertainment News