#Latest News #Kuttiady #MLA Parakkal Abdulla #Development Brochure
കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഏരിയ ഡെവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ച നിർദേശങ്ങൾ അടങ്ങിയ കുറ്റ്യാടി മേഖല വികസന പദ്ധതികളുടെ ക്രോഡീകരിച്ച വികസന ലഘുലേഖ കൈമാറി. ഫോറം പ്രസിഡന്റ് ജമാൽ പാറക്കൽ ലഘുലേഖ കുറ്റ്യാടി എം.എൽ.എ. പാറക്കൽ അബ്ദുള്ളയ്ക്ക് കൈമാറി.
മേഖലയുടെ ഹ്രസ്വകാല-ദീർഘകാല ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന 29 പ്രധാന നിർദേശങ്ങളാണ് വികസന ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ പി. സുബൈർ, പ്രമോദ് കുമാർ പി, വി.വി. അനസ് തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം നാദാപുരം എം.എൽ.എ. കെ.എം. അഭിജിത്തിനും ഫോറം ഭാരവാഹികൾ വികസന ലഘുലേഖ കൈമാറിയിരുന്നു. കുറ്റ്യാടി മേഖലയിലെ മറ്റ് ജനപ്രതിനിധികൾക്കും വിവിധ വകുപ്പ് അധികൃതർക്കും വരും ദിവസങ്ങളിൽ വികസന ലഘുലേഖ നൽകുമെന്നും കുറ്റ്യാടി ഏരിയ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികൾ അറിയിച്ചു.
Content Highlight: Kuttiady region, development brochure, MLA Parakkal Abdulla
#Latest News #Kuttiady #MLA Parakkal Abdulla #Development Brochure





























.jpeg)

.jpeg)








