കക്കട്ടിൽ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

കക്കട്ടിൽ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു
Jun 17, 2026 02:20 PM | By Anusree vc
#Latest News #Kuttiady #Kakkat Accident

കുറ്റ്യാടി : (kuttiadi.truevisionnews.com) അമിതവേഗതയിലെത്തിയ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു. ഒളിയോട്ട് പള്ളി പറയട്ടീമ്മൽ ഹൗസിൽ ഷംനാസിനാണ് (32) ഗുരുതരമായി പരിക്കേറ്റത്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഇക്കഴിഞ്ഞ ജൂൺ 12-ന് രാത്രി 11.50 ഓടെ കക്കട്ട് കെ. മാളിന് മുൻവശത്തായിരുന്നു അപകടം. ഷംനാസ് ഓട്ടോറിക്ഷ നാദാപുരം ഭാഗത്തു നിന്നും കുറ്റ്യാടി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു. വാഹനം കെ മാളിന് മുന്നിലെത്തിയ സമയം എതിർദിശയിൽ നിന്നും അതീവ അശ്രദ്ധയോടും അമിതവേഗതയോടും കൂടി പാഞ്ഞുവന്ന കാർ ഓട്ടോറിക്ഷയിൽ ശക്തമായി ഇടിക്കുകയായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിലേക്ക് തലകീഴായി മറിഞ്ഞു. വണ്ടിക്കടിയിൽ പെട്ട ഷംനാസിന്റെ ഇടതു കൈയുടെ എല്ല് പൊട്ടുകയും ശരീരമാസകലം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എന്നാൽ അപകടം സംഭവിച്ചിട്ടും വാഹനം നിർത്താനോ, പ്രഥമശുശ്രൂഷയോ വൈദ്യസഹായമോ നൽകാനോ മുതിരാതെ കാർ ഓടിച്ചുപോയതായാണ് പരാതി.

സംഭവത്തിൽ പരിക്കേറ്റ ഷംനാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അശ്രദ്ധമായി വാഹനമോടിക്കൽ, മനുഷ്യജീവന് അപകടമുണ്ടാക്കൽ, അപകടം വരുത്തി വാഹനം നിർത്താതെ പോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Content Highlight: Police register case after auto-rickshaw driver suffers serious injuries in Kakkat

#Latest News #Kuttiady #Kakkat Accident

Next TV

Related Stories
സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിനെതിരെ പ്രതിഷേധം; മഹിളാ അസോസിയേഷൻ കക്കട്ട് ടൗണിൽ പ്രകടനം നടത്തി

Jun 17, 2026 01:40 PM

സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിനെതിരെ പ്രതിഷേധം; മഹിളാ അസോസിയേഷൻ കക്കട്ട് ടൗണിൽ പ്രകടനം നടത്തി

സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിനെതിരെ പ്രതിഷേധം, മഹിളാ അസോസിയേഷൻ കക്കട്ട് ടൗണിൽ പ്രകടനം...

Read More >>
കക്കട്ടിൽ ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു

Jun 16, 2026 12:20 PM

കക്കട്ടിൽ ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു

കക്കട്ടിൽ ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം, യുവാവ്...

Read More >>
കെഎസ്ആർടിസി സൗജന്യ യാത്ര; മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ കോൺഗ്രസ് പ്രകടനം നടത്തി

Jun 16, 2026 10:19 AM

കെഎസ്ആർടിസി സൗജന്യ യാത്ര; മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ കോൺഗ്രസ് പ്രകടനം നടത്തി

കെഎസ്ആർടിസി സൗജന്യ യാത്ര, കക്കട്ടിലിൽ മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ്...

Read More >>
Top Stories










News Roundup