#LATEST NEWS #Kuttiyadi Government Higher Secondary School #SSLC
കുറ്റ്യാടി: (kuttiadi.truevisionnews.com) ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയം കൈവരിച്ച സർക്കാർ വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കുറ്റ്യാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂകൂളിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആദരം. ഇന്നലെ നടന്ന പ്രൗഢമായ ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ പ്രത്യേക ഉപഹാരം സമ്മാനിച്ചു. ഹെഡ്‌മിസ്ട്രസ് കെ സലീനയും പ്രിൻസിപ്പലും ചേർന്ന് ഏറ്റുവാങ്ങി.
കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയതും ഈ വിദ്യാലയം തന്നെയാണ്. ജില്ലാ പഞ്ചായത്തിൻ്റെ 'വിക്ടോറിയ 26' എന്ന പരിപാടിയിൽ വെച്ചാണ് ഉപഹാരം സമ്മാനിച്ചത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ കെ നവാസ്, ബാലാമണി ടീച്ചർ, ബൽക്കീസ് ടീച്ചർ, റീമ കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു.
Content Highlight: Kuttiyadi Government Higher Secondary School, which secured second position in SSLC state level, is honored.
#LATEST NEWS #Kuttiyadi Government Higher Secondary School #SSLC














































