---
title: "നാളേക്കായി ഒരു തൈ നടാം...; വൈവിധ്യമാർന്ന പരിപാടികളോടെ ആലക്കാട് എം.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം"
english_title: "Environment Day celebrated at Alakkad MLP School with diverse programs"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364392/environment-day-celebrated-at-alakkad-mlp-school-with-diverse-programs"
published_at: "2026-06-07T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24e84b82baa_Alakkad_MLP_School.jpg"
keywords: ["Latest News", "Environment Day 2026", "World Environment Day", "Changaramkulam"]
---

# നാളേക്കായി ഒരു തൈ നടാം...; വൈവിധ്യമാർന്ന പരിപാടികളോടെ ആലക്കാട് എം.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം

> **Lead Summary:** ചങ്ങരംകുളം: വൃക്ഷത്തൈ നടൽ, ബോധവൽക്കരണം, ക്വിസ് മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ ചങ്ങരംകുളം ആലക്കാട് എം.എൽ.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം കർഷക പ്രതിഭ സുഹറ തോട്ടച്ചാലിൽ നിർവ്വഹിച്ചു.

## Article Content

ചങ്ങരംകുളം: വൃക്ഷത്തൈ നടൽ, ബോധവൽക്കരണം, ക്വിസ് മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ ചങ്ങരംകുളം ആലക്കാട് എം.എൽ.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം കർഷക പ്രതിഭ സുഹറ തോട്ടച്ചാലിൽ നിർവ്വഹിച്ചു.

സ്കൂൾ എച്ച്.എം. എ.വി. നാസറുദ്ദിൻ ചടങ്ങിന് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ പ്രതിനിധികളായ എം. ഫാത്തിമ, ദിവ്യ കെ. ദിവാകരൻ, ഇ. ജസീല, ജി.എസ്. പ്രസീത, എം. അൻസബ്, സാറ, പി.എസ്. ധന്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364392/environment-day-celebrated-at-alakkad-mlp-school-with-diverse-programs)