---
title: "പ്രകൃതിക്കായി കൈകോർത്ത് നാട്; പരിസ്ഥിതി ദിനത്തിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു"
english_title: "Special Gram Sabha organized on Environment Day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364254/special-gram-sabha-organized-on-environment-day"
published_at: "2026-06-06T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23dd440e1d4_Special_Gram_Sabha.jpg"
keywords: ["Latest News", "Environment Day", "Kuttiady", "Special Gramasabha"]
---

# പ്രകൃതിക്കായി കൈകോർത്ത് നാട്; പരിസ്ഥിതി ദിനത്തിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്‌പെഷ്യല്‍ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി. ശോഭ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

കുറ്റ്യാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്‌പെഷ്യല്‍ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി. ശോഭ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. ചന്ദ്രന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജേഷ് ഊരത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സൺ സബിന പി.കെ, താലൂക്ക് ഹോസ്പിറ്റൽ എച്ച്.എസ്. പ്രമീള, ഫാത്തിമ നാസര്‍, ജെസി എം.ടി, സുമയ്യ വരാപറമ്പത്ത്, നസീറ ഫൈസല്‍, ജംസില അസ്മര്‍, കെ.കെ. ഷാജു, എച്ച്.ഐ. അനുശ്രീ ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു കെ. സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സിബി പി.പി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364254/special-gram-sabha-organized-on-environment-day)