---
title: "നടന്നുപോയ യാത്രക്കാരന്റെ പല്ല് കൊഴിഞ്ഞു!; കുറ്റ്യാടിയിൽ ഫുട്പാത്ത് കേബിളുകൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു; പരാതിയുമായി നാട്ടുകാർ"
english_title: "Footpath cables in Kuttiadi pose a threat to commuters; locals complain"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364266/footpath-cables-in-kuttiadi-pose-a-threat-to-commuters-locals-complain"
published_at: "2026-06-06T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23e5a273c9f_locals_complain.jpg"
keywords: ["Latest News", "Kuttiady", "Kayakkodi Road Cable Issue"]
---

# നടന്നുപോയ യാത്രക്കാരന്റെ പല്ല് കൊഴിഞ്ഞു!; കുറ്റ്യാടിയിൽ ഫുട്പാത്ത് കേബിളുകൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു; പരാതിയുമായി നാട്ടുകാർ

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി - വടകര സംസ്ഥാന പാതയോട് ചേർന്ന കായക്കൊടി റോഡിൽ കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയായി ഫുട്പാത്തിൽ കേബിൾ വയറുകൾ വീണുകിടക്കുന്നു. സി.പി.ഐ. ഓഫീസിനും അക്ഷയ കേന്ദ്രത്തിനും സമീപമുള്ള ഫുട്പാത്തിലാണ് ദിവസങ്ങളായി കേബിളുകൾ അപകടാവസ്ഥയിൽ കിടക്കുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത നിസംഗതയാണ് ഇതിനെതിരെ ഉണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി - വടകര സംസ്ഥാന പാതയോട് ചേർന്ന കായക്കൊടി റോഡിൽ കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയായി ഫുട്പാത്തിൽ കേബിൾ വയറുകൾ വീണുകിടക്കുന്നു. സി.പി.ഐ. ഓഫീസിനും അക്ഷയ കേന്ദ്രത്തിനും സമീപമുള്ള ഫുട്പാത്തിലാണ് ദിവസങ്ങളായി കേബിളുകൾ അപകടാവസ്ഥയിൽ കിടക്കുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത നിസംഗതയാണ് ഇതിനെതിരെ ഉണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞദിവസം ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന യാത്രക്കാരിലൊരാൾ ഈ കേബിളിൽ തട്ടി വീണ് പരിക്കേൽക്കുകയും, പല്ല് കൊഴിഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തതായി നാട്ടുകാർ പരാതിപ്പെടുന്നു.

സ്കൂളുകൾ തുറന്നതോടെ ചെറിയ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ദിവസവും ഈ വഴി കടന്നുപോകുന്നത്. കാലവർഷം ശക്തമായതോടെ വെള്ളക്കെട്ടും കൂടിയായപ്പോൾ ഇവിടുത്തെ യാത്ര പൂർണ്ണമായും ദുരിതപൂർണ്ണമായിരിക്കുകയാണ്. വൻ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ജനങ്ങളുടെ ജീവന് ഭീഷണിയായ ഈ കേബിളുകൾ എത്രയും വേഗം നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364266/footpath-cables-in-kuttiadi-pose-a-threat-to-commuters-locals-complain)