May 30, 2026 09:35 AM

#Latest News #Kayakkodi #CPIM #Kayakkodi Panchayat

കായക്കൊടി: (kuttiadi.truevisionnews.com) കായക്കൊടി മൃഗാശുപത്രിക്ക് സമീപം അഞ്ച് കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയ പഞ്ചായത്ത് നടപടിക്കെതിരെ സി.പി.ഐ(എം) കായക്കൊടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.

സി.പി.ഐ(എം) കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം എം.കെ. ശശി ധർണ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കുന്നത് വരെ തൽസ്ഥിതി തുടരാനും, പ്രസ്തുത വഴി നടപ്പാതയായി അംഗീകരിച്ച് ആസ്തി രജിസ്റ്ററിൽ ചേർക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്താനും ഭരണസമിതി തീരുമാനിച്ചു.

ഈ ഉറപ്പിനെ തുടർന്ന് സി.പി.ഐ(എം) നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരത്തിന് കെ. രാജൻ അധ്യക്ഷത വഹിച്ചു. കെ.പി. അജിത്, പി.പി. സനീഷ്, കെ. പ്രേമൻ, കെ. പ്രമോദ് എന്നിവർ സംസാരിച്ചു. പി.പി. നിഖിൽ സ്വാഗതം പറഞ്ഞു.

Content Highlight: CPI(M) protests against Kayakodi Panchayat for blocking the road

#Latest News #Kayakkodi #CPIM #Kayakkodi Panchayat

Next TV

Top Stories










News Roundup






GCC News






Entertainment News