പോലീസിനെ കണ്ട് ഓടി, പക്ഷേ രക്ഷപ്പെട്ടില്ല; പാതിരിപ്പറ്റയിൽ ചീട്ടുകളി സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടി

പോലീസിനെ കണ്ട് ഓടി, പക്ഷേ രക്ഷപ്പെട്ടില്ല; പാതിരിപ്പറ്റയിൽ ചീട്ടുകളി സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടി
May 14, 2026 11:29 AM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) പാതിരിപ്പറ്റ കരിങ്കൽ ക്വാറിക്ക് സമീപം ഒഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഏഴംഗ സംഘത്തെ കുറ്റ്യാടി പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം 6.50-ഓടെയാണ് സംഭവം. കുറ്റ്യാടി സബ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

പാതിരിപ്പറ്റ രാഘവൻ (71), കുനിയിൽ വീട്ടിൽ അശോകൻ (61), പാതിരിപ്പറ്റ ബാലൻ (73), പാതിരിപ്പറ്റ രാമചന്ദ്രൻ (66), പാതിരിപ്പറ്റ ഷൈജു (49), കാപ്പുമൽ വീട്ടിൽ കൃഷ്ണൻ (70), നിരളമുളപൊയിൽ വീട്ടിൽ കണ്ണൻ (70) എന്നിവരാണ് പിടിയിലായത്.

പാതിരിപ്പറ്റയിലെ കരിങ്കൽ ക്വാറിക്ക് സമീപമുള്ള വിജനമായ പറമ്പിൽ പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടിക്കുകയായിരുന്നു.

പ്രതികളുടെ പക്കൽ നിന്നും 2600 രൂപയും 162 ചീട്ടുകളും പോലീസ് പിടിച്ചെടുത്തു. കേരള ഗെയിമിംഗ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റി. സബ് ഇൻസ്പെക്ടർ സന്തോഷിനൊപ്പം എസ്‌.ഐ സുബിൻ മാത്യു, സി.പി.ഒ ബിജു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Police arrest seven members of a card-playing gang in Pathirippatta

Next TV

Related Stories
നരിക്കൂട്ടംച്ചാലിൽ പിക്കപ്പ് വാൻ ബസ്സിലും ഓട്ടോയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റ സംഭവം;ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

May 14, 2026 10:57 AM

നരിക്കൂട്ടംച്ചാലിൽ പിക്കപ്പ് വാൻ ബസ്സിലും ഓട്ടോയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റ സംഭവം;ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

നരിക്കൂട്ടംച്ചാലിൽ പിക്കപ്പ് വാൻ ബസ്സിലും ഓട്ടോയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ പോലീസ്...

Read More >>
നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ 'വായനക്കളരി' ശ്രദ്ധേയമായി

May 13, 2026 04:50 PM

നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ 'വായനക്കളരി' ശ്രദ്ധേയമായി

നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ 'വായനക്കളരി'...

Read More >>
ഉദ്യോഗാർത്ഥികളെ ഇവിടെ ശ്രദ്ധിക്കൂ...; കുറ്റ്യാടി സ്കൂളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

May 13, 2026 12:39 PM

ഉദ്യോഗാർത്ഥികളെ ഇവിടെ ശ്രദ്ധിക്കൂ...; കുറ്റ്യാടി സ്കൂളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

ഉദ്യോഗാർത്ഥികളെ ഇവിടെ ശ്രദ്ധിക്കൂ...; കുറ്റ്യാടി സ്കൂളിൽ ഗസ്റ്റ് അധ്യാപകരുടെ...

Read More >>
Top Stories

News Roundup

GCC News