കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അഭിമുഖം മേയ് 21, 22 തീയതികളിൽ സ്കൂൾ ഹയർ സെക്കൻഡറി ഓഫീസിൽ വെച്ച് നടക്കും.
മേയ് 21-ന് രാവിലെ 9 മണിക്ക് മാത്തമാറ്റിക്സ് (സീനിയർ), സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) വിഷയങ്ങൾക്കും 11 മണിക്ക് ബോട്ടണി (ജൂനിയർ), അറബിക് (ജൂനിയർ) വിഷയങ്ങൾക്കുമാണ് ഇന്റർവ്യൂ. മേയ് 22-ന് രാവിലെ 9 മണിക്ക് ഇംഗ്ലീഷ് (സീനിയർ), ഫിസിക്സ് (സീനിയർ) വിഷയങ്ങൾക്കും 11 മണിക്ക് കെമിസ്ട്രി (സീനിയർ), സുവോളജി (സീനിയർ & ജൂനിയർ) വിഷയങ്ങൾക്കും അഭിമുഖം നടക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് സ്കൂളിൽ ഹാജരാകേണ്ടതാണ്.
Interested in teaching? Temporary teacher vacancy at Kuttiadi School






































.png)







