മഴയത്തും മുൻമ്പേ; കായക്കൊടിയിൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി

മഴയത്തും മുൻമ്പേ; കായക്കൊടിയിൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി
May 3, 2026 05:17 PM | By Anusree vc

കായക്കൊടി: (kuttiadi.truevisionnews.com/) ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കായക്കൊടി അങ്ങാടി മുതൽ മുട്ടുനട വരെയുള്ള തോട് ശുചീകരണ പ്രവൃത്തികൾക്ക് തുടക്കമായി. പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു നിർവ്വഹിച്ചു.

ജനപ്രതിനിധികളായ ഹാജറ, കെ.ആർ. അശ്വതി, എ.കെ.പി. ബിജു, അജിത്ത്, സനീഷ്, സക്കീന ഞ്ഞേണോൽ, നജ്മ തറവട്ടത്ത്, സസീന പി.വി. എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ, ആശാവർക്കർമാർ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ - തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. മഴക്കാലത്തിന് മുന്നോടിയായി നീരൊഴുക്ക് സുഗമമാക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനുമായാണ് ഈ ബൃഹത്തായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

Clean-up drive begins in Kayakodi

Next TV

Related Stories
'ഉറവിടം തേടി യാത്ര'; കായക്കൊടിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി

May 3, 2026 04:54 PM

'ഉറവിടം തേടി യാത്ര'; കായക്കൊടിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കായക്കൊടിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക്...

Read More >>
ആവേശമായി മെയ്ദിനം; കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

May 3, 2026 11:09 AM

ആവേശമായി മെയ്ദിനം; കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും...

Read More >>
വോട്ടെണ്ണൽ: കുറ്റ്യാടിയിൽ സർവകക്ഷിയോഗം ചേർന്നു

May 3, 2026 10:06 AM

വോട്ടെണ്ണൽ: കുറ്റ്യാടിയിൽ സർവകക്ഷിയോഗം ചേർന്നു

കുറ്റ്യാടിയിൽ സർവകക്ഷിയോഗം...

Read More >>
Top Stories

News Roundup

Entertainment News