'ഉറവിടം തേടി യാത്ര'; കായക്കൊടിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി

'ഉറവിടം തേടി യാത്ര'; കായക്കൊടിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി
May 3, 2026 04:54 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com/) 'മഴയത്തും മുൻപേ കരുതലോടെ നമ്മൾ - ആരോഗ്യജാഗ്രത 2026' കാമ്പയിന്റെ ഭാഗമായി കായക്കൊടി ഗ്രാമപഞ്ചായത്തിലെ മുട്ടുനട വാർഡിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതിനായുള്ള 'ഉറവിടം തേടി യാത്ര' വാർഡ്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു നിർവ്വഹിച്ചു.

വാർഡ് മെമ്പർ കെ.പി. ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ വിഷ്ണു ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു. ചടങ്ങിൽ മെമ്പർമാരായ റസീന, ജുമാന അർഷാദ്, സുനിത എന്നിവരും ആശാവർക്കർ സിബി, കെ.കെ. രജിൻ ലാൽ എന്നിവരും സംസാരിച്ചു. മഴക്കാലത്തിന് മുന്നോടിയായി വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും ചടങ്ങിൽ നിർദ്ദേശിച്ചു.

Dengue prevention activities begin in Kayakodi

Next TV

Related Stories
ആവേശമായി മെയ്ദിനം; കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

May 3, 2026 11:09 AM

ആവേശമായി മെയ്ദിനം; കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും...

Read More >>
വോട്ടെണ്ണൽ: കുറ്റ്യാടിയിൽ സർവകക്ഷിയോഗം ചേർന്നു

May 3, 2026 10:06 AM

വോട്ടെണ്ണൽ: കുറ്റ്യാടിയിൽ സർവകക്ഷിയോഗം ചേർന്നു

കുറ്റ്യാടിയിൽ സർവകക്ഷിയോഗം...

Read More >>
Top Stories










News Roundup






Entertainment News