ചീട്ടുകളി കൈയോടെ പൊക്കി; കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളിച്ച മൂന്നംഗ സംഘം പോലീസ് പിടിയിൽ

ചീട്ടുകളി കൈയോടെ പൊക്കി; കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളിച്ച മൂന്നംഗ സംഘം പോലീസ് പിടിയിൽ
May 2, 2026 03:02 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com/) ഊരത്ത് കള്ള് ഷാപ്പിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് ചീട്ടുകളിച്ച മൂന്ന് പേരെ കുറ്റ്യാടി പോലീസ് പിടികൂടി. വടയം കാരക്കണ്ടിയിൽ സുബിലേഷ് (42), കുറ്റ്യാടി ഊരത്ത് വെള്ളംചേരിചാലിൽ മഹേഷ് (39), വേളം കയ്യങ്കിയിൽ രമേശൻ (43) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 5.40-ഓടെയാണ് സംഭവം. കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെട്രോളിങ്ങ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കേളോത്ത് മുക്ക് - ഊരത്ത് റോഡിൽ കള്ള് ഷാപ്പിന് സമീപത്തെ പറമ്പിലിരുന്ന് ചീട്ടുകളിക്കുന്ന സംഘം പോലീസ് പിടികൂടുന്നത്.

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ചീട്ടുകളും പണവും പോലീസ് പിടിച്ചെടുത്തു.

പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എസ്.സി.പി.ഒ ശ്രീനാഥ്, സി.പി.ഒ ഷിനു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Police arrest three-member gang for playing cards with money in Kuttiadi

Next TV

Related Stories
വണ്ട് ഭീതിയിൽ നാട് ; കുറ്റ്യാടിയിൽ സുലവി വണ്ടുകളുടെ ശല്യം രൂക്ഷം, ജനങ്ങൾ ആശങ്കയിൽ

May 2, 2026 02:30 PM

വണ്ട് ഭീതിയിൽ നാട് ; കുറ്റ്യാടിയിൽ സുലവി വണ്ടുകളുടെ ശല്യം രൂക്ഷം, ജനങ്ങൾ ആശങ്കയിൽ

കുറ്റ്യാടിയിൽ സുലവി വണ്ടുകളുടെ ശല്യം രൂക്ഷം, ജനങ്ങൾ...

Read More >>
ഇനി ചക്രങ്ങളിൽ പറക്കാം...; വട്ടോളി നാഷണൽ സ്കൂളിൽ ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും പുറമെ സ്കേറ്റിംഗ് പരിശീലനവും ആരംഭിച്ചു

May 2, 2026 11:33 AM

ഇനി ചക്രങ്ങളിൽ പറക്കാം...; വട്ടോളി നാഷണൽ സ്കൂളിൽ ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും പുറമെ സ്കേറ്റിംഗ് പരിശീലനവും ആരംഭിച്ചു

വട്ടോളി നാഷണൽ സ്കൂളിൽ ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും പുറമെ സ്കേറ്റിംഗ് പരിശീലനവും...

Read More >>
മഴക്കാലപൂർവ്വ രോഗപ്രതിരോധം: കുന്നുമ്മലിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

May 2, 2026 10:30 AM

മഴക്കാലപൂർവ്വ രോഗപ്രതിരോധം: കുന്നുമ്മലിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

മഴക്കാലപൂർവ്വ രോഗപ്രതിരോധം: കുന്നുമ്മലിൽ ശുചീകരണ യജ്ഞം...

Read More >>
കുറ്റ്യാടി ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചു; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ് പേർക്ക് പരിക്ക്

May 1, 2026 04:31 PM

കുറ്റ്യാടി ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചു; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ് പേർക്ക് പരിക്ക്

കുറ്റ്യാടി ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചു; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ് പേർക്ക്...

Read More >>
വീടിനുള്ളിലെ അഗ്നിബാധ: വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ സയന്റിഫിക് പരിശോധന നടത്തി

May 1, 2026 12:58 PM

വീടിനുള്ളിലെ അഗ്നിബാധ: വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ സയന്റിഫിക് പരിശോധന നടത്തി

വീടിനുള്ളിലെ അഗ്നിബാധ: വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ സയന്റിഫിക് പരിശോധന...

Read More >>
കുറ്റ്യാടിയിൽ അവധിക്ക് നാട്ടിൽ വന്ന പ്രവാസി യുവാവ് ഷോക്കേറ്റു മരിച്ചു

May 1, 2026 12:18 PM

കുറ്റ്യാടിയിൽ അവധിക്ക് നാട്ടിൽ വന്ന പ്രവാസി യുവാവ് ഷോക്കേറ്റു മരിച്ചു

കുറ്റ്യാടിയിൽ അവധിക്ക് നാട്ടിൽ വന്ന പ്രവാസി യുവാവ് ഷോക്കേറ്റു...

Read More >>
Top Stories

News Roundup

Entertainment News