കുറ്റ്യാടി: (kuttiadi.truevisionnews.com/) മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കുന്നുമ്മൽ സി.എച്ച്.സി പരിസരത്ത് കേന്ദ്രീകരിച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ എം.ടി. രവീന്ദ്രൻ നേതൃത്വം നൽകി..jpeg)
പകർച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ കൺവീനർ വനജ ഒതയോത്ത്, ജെ.എച്ച്.ഐ അനിൽ, വി.പി. മൂസ്സ, വി.എം. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ബീന കുളങ്ങരത്ത്, രവീന്ദ്രൻ മാസ്റ്റർ, അരുൺ മൂയോട്ട്, സജീവൻ ടി., ശ്രീജ തവിടോറ, ബിന്ദു, ശോഭ, ആശാവർക്കർ മഹിജ, ഹരിത കർമ്മസേന പ്രതിനിധി സുജാത തുടങ്ങിയവർ പങ്കെടുത്തു.
പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വരും ദിവസങ്ങളിലും വാർഡിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.



A cleanliness drive was organized in Kunnummal Panchayat













































