May 3, 2026 09:30 AM

കുറ്റ്യാടി:(kuttiadi.truevisionnews.com/) 'ശുചിത്വ കുറ്റ്യാടി സുന്ദര കുറ്റ്യാടി' എന്ന സന്ദേശവുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗൺ നൈറ്റ് ക്ലീനിങ് നടത്തി. പകൽ സമയത്തെ കനത്ത ചൂട് പരിഗണിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ രാത്രിയിലേക്ക് മാറ്റിയത്. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പി.പി. ചന്ദ്രൻ, എൻ.പി. പുരുഷു, ജംഷില അസൂർ, ഫാത്തിമ നാസർ, നസീറ ഫൈസൽ, പ്രതീഷ് വടക്കെപറമ്പത്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിബി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, അർജുൻ, അനുശ്രീ എന്നിവർ സംസാരിച്ചു. സബിന മോഹൻ സ്വാഗതം ആശംസിച്ചു. ടൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് കുറ്റ്യാടിയെ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Night cleaning conducted in Kuttiadi

Next TV

Top Stories










News Roundup