നരിപാറ്റ: (kuttiadi.truevisionnews.com/) സി.പി.ഐ.എം നരിപ്പറ്റ ലോക്കൽ കമ്മിറ്റി മുൻ അംഗം കെ. കുഞ്ഞിക്കണാരൻ, കെ. ലിനീഷ് എന്നിവരെ അനുസ്മരിച്ചു. നരിപ്പറ്റയിൽ നടന്ന അനുസ്മരണ പൊതുയോഗം സി.പി.ഐ.എം കുന്നുമ്മൽ ഏരിയ സെക്രട്ടറി പി.സി. ഷൈജു ഉദ്ഘാടനം ചെയ്തു.
അനീഷ് കുയതേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ടി.പി. പവിത്രൻ, നരിപ്പറ്റ ലോക്കൽ സെക്രട്ടറി പി.എം. സജിത്ത്, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എം. സജിന, വി.കെ. ബീന, വി.പി. കുമാരൻ, വേണു എന്നിവർ സംസാരിച്ചു. കെ. പ്രമുലേഷ് സ്വാഗതം പറഞ്ഞു.
CPIM memorial public meeting organized in Naripatta













































