Apr 25, 2026 10:40 AM

കക്കട്ടിൽ: (https://kuttiadi.truevisionnews.com/) കക്കട്ടിൽ ചേലക്കാട് എൽ.പി. സ്കൂളിലെ കുരുന്നുകൾ നട്ടുവളർത്തിയ ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. വെള്ളരി, ചീര, പച്ചമുളക്, പയർ, വഴുതന തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് വിദ്യാർത്ഥികൾ കൃഷി ചെയ്തത്.

വിളവെടുപ്പ് ഉത്സവത്തിൽ വാർഡ് മെമ്പർ കെ.ടി.കെ. സവിത, സ്കൂൾ മാനേജർ ഹമീദ് മരുന്നൂർ, പ്രധാനാധ്യാപകൻ പ്രകാശൻ എലിയാറ, ആർ. നാരായണൻ, കെ.എം. രാജൻ, എം.പി.ടി.എ പ്രസിഡന്റ് ബീന, രാധ കെ.കെ, വന്ദന വി., ശ്വേത കെ.പി, ടി.കെ. ഫൗസിയ, ലിഞ്ജു തുടങ്ങിയവർ പങ്കെടുത്തു.

Organic farming of children at Chelakkad LP School is successful

Next TV

Top Stories










News Roundup