കാവിലുംപാറ ഓടങ്കാട് ഉന്നതിയിലെ വീടുകളുടെ ദുരവസ്ഥ: മനുഷ്യാവകാഷ കമ്മീഷന്‍ കേസെടുത്തു

കാവിലുംപാറ ഓടങ്കാട് ഉന്നതിയിലെ വീടുകളുടെ ദുരവസ്ഥ: മനുഷ്യാവകാഷ കമ്മീഷന്‍ കേസെടുത്തു
Apr 24, 2026 03:28 PM | By Anusree vc

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കാവിലുംപാറ ഓടങ്കാട് ഉന്നതി കോളനിയിലെ വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന ഉദാസീനതക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ കോഴിക്കോട് ജില്ലാ കളക്ടറോടും കാവിൽപ്പാറ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോടും കമ്മീഷൻ റിപ്പോർട്ട് തേടി.

പത്ത് കുടുംബങ്ങൾ താമസിക്കുന്ന ഈ കോളനിയിലെ വീടുകൾക്ക് വാതിലുകളോ ജനലുകളോ ഇല്ല. ജനൽ പാളികളില്ലാത്തതിനാൽ കുടുംബങ്ങൾക്ക് സ്വകാര്യത നഷ്ടപ്പെട്ട അവസ്ഥയാണ്. മഴ പെയ്താൽ വീടിനുള്ളിൽ വെള്ളം നിറയുന്നതും പതിവാണ്. ശോചനീയാവസ്ഥ പരിഹരിക്കാനോ കൃത്യമായ പുനരധിവാസം ഉറപ്പാക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതിരുന്നിട്ടും ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലും, കോളനിയിലെ ദുരവസ്ഥ നേരിട്ട് ബോധ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് കായക്കൊടി നൽകിയ പരാതിയിലുമാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ തുടർ നടപടികളുണ്ടാകും.

The Human Rights Commission has registered a case regarding the poor condition of houses in Odanagad Unnati, Kavilumpara.

Next TV

Related Stories
ആദരവോടെ പടിയിറക്കം; ചീക്കോന്ന് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

Apr 24, 2026 04:23 PM

ആദരവോടെ പടിയിറക്കം; ചീക്കോന്ന് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ചീക്കോന്ന് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും...

Read More >>
ബിജെപിയിലെ വിഭാഗീയത തെരുവിലേക്ക് പ്രഫുൽ കൃഷ്‌ണന്റെ കോലം കത്തിച്ചു

Apr 24, 2026 12:08 PM

ബിജെപിയിലെ വിഭാഗീയത തെരുവിലേക്ക് പ്രഫുൽ കൃഷ്‌ണന്റെ കോലം കത്തിച്ചു

ബിജെപിയിലെ വിഭാഗീയത തെരുവിലേക്ക് പ്രഫുൽ കൃഷ്‌ണന്റെ കോലം...

Read More >>
ഭീതി പടർത്തി പുലി; കൈവേലി അറക്കലെ പൊയിലില്‍ പട്ടാപ്പകല്‍ നായയെ കടിച്ചു കൊന്നു, ജനവാസ മേഖലയിൽ ആശങ്ക

Apr 23, 2026 10:22 PM

ഭീതി പടർത്തി പുലി; കൈവേലി അറക്കലെ പൊയിലില്‍ പട്ടാപ്പകല്‍ നായയെ കടിച്ചു കൊന്നു, ജനവാസ മേഖലയിൽ ആശങ്ക

ഭീതി പടർത്തി പുലി, കൈവേലി അറക്കലെ പൊയിലില്‍ പട്ടാപ്പകല്‍ നായയെ കടിച്ചു...

Read More >>
മഴക്കാലപൂർവ പ്രതിരോധം: കുന്നുമ്മൽ പഞ്ചായത്തിൽ ശുചിത്വ ബോധവൽക്കരണവും കമ്മിറ്റി രൂപീകരണവും

Apr 23, 2026 02:06 PM

മഴക്കാലപൂർവ പ്രതിരോധം: കുന്നുമ്മൽ പഞ്ചായത്തിൽ ശുചിത്വ ബോധവൽക്കരണവും കമ്മിറ്റി രൂപീകരണവും

കുന്നുമ്മൽ പഞ്ചായത്തിൽ ശുചിത്വ ബോധവൽക്കരണവും കമ്മിറ്റി...

Read More >>
ലക്ക് കേട്ട്; കുറ്റ്യാടിയിൽ ലഹരിയിൽ സ്വയം നിയന്ത്രണം വിട്ട് യുവാവിന്റെ പരാക്രമം, പോലീസ് കേസെടുത്തു

Apr 23, 2026 01:48 PM

ലക്ക് കേട്ട്; കുറ്റ്യാടിയിൽ ലഹരിയിൽ സ്വയം നിയന്ത്രണം വിട്ട് യുവാവിന്റെ പരാക്രമം, പോലീസ് കേസെടുത്തു

കുറ്റ്യാടിയിൽ ലഹരിയിൽ സ്വയം നിയന്ത്രണം വിട്ട് യുവാവിന്റെ പരാക്രമം, പോലീസ്...

Read More >>
Top Stories

News Roundup