കക്കട്ടില്‍: (https://kuttiadi.truevisionnews.com/) മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ശുചിത്വ ബോധവൽക്കരണ പരിപാടികളും ശുചിത്വ കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന 15-ാം വാർഡ് തല യോഗത്തിൽ വാർഡ് മെമ്പർ എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു.
എച്ച്‌ഐ സജീവന്‍, ജെഎച്ച്‌ഐ വിസ്മയ, വാര്‍ഡ് കണ്‍വീനര്‍ എലിയാറ ശ്രീജിത്ത്, അംഗനവാടി വര്‍ക്കര്‍ സജിത, ഒ.കുമാരന്‍ സി.പി.കൃഷ്ണന്‍, സി.കെ.മമ്മു, ബാബു കിഴക്കയില്‍, പി.പി.സ്നിത, വി.എന്‍.ശോഭ, എം.ബിന്ദു, ബീന കുറ്റിയില്‍, സഹീറ, വി.എന്‍ ശ്രീജ മുതലായവര്‍ സംസാരിച്ചു.
അഞ്ചാം വാര്‍ഡില്‍ മെമ്പര്‍ പി.പി.ബിജിഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ ശശീന്ദ്രന്‍, ജെഎച്ച്‌ഐ അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. രണ്ടാം വാര്‍ഡില്‍ മെമ്പര്‍ പി.ടി.കെ.രാധയും നാലാം വാര്‍ഡില്‍ മെമ്പര്‍ ആര്‍.ലിനിയും അധ്യക്ഷത വഹിച്ചു.
Hygiene awareness and committee formation in Kunnummal Panchayat















































