നരിപ്പറ്റ: (https://kuttiadi.truevisionnews.com/)ചീക്കോന്ന് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ഉദ്‌ഘാടനം ചെയ്തു. മാനേജിങ് കമ്മിറ്റി സെക്രട്ടറി എം.പി ജാഫർ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി കുഞ്ഞിരാമൻ ഉപഹാര സമർപ്പണം നടത്തി. അശ്വതി ജയപുരം റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിച്ച പ്രധാനാധ്യാപകൻ എൻ.കെ സന്തോഷ് മറുപടി പ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ സ്വാഗതം പറഞ്ഞു.
വാർഡ് മെംബർമാരായ പി.പി മൊയ്തു, സ്വാലിഹ മജീദ്, മാനേജർ ടി.വി കുഞ്ഞമ്മദ് ഹാജി, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ മൊയ്തു ഹാജി, മഹല്ല് സെക്രട്ടറി കെ.കെ.കെ കുഞ്ഞബ്ദുല്ല, എൻ ഹമീദ്, നാരങ്ങോളി കുഞ്ഞബ്ദുല്ല, കെ റസിയ, ടി.വി ഖമറുദ്ദീൻ സംസാരിച്ചു. ടി അമ്മാർ നന്ദി പറഞ്ഞു.
Cheekonnu MLP School held its annual celebration and farewell function














































