Apr 23, 2026 10:35 AM

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) വടയം മള്ഹറുൽ ഉലൂം മദ്റസയിൽ "എന്റെ ജന്മദിനം - എന്റെ പുസ്തകം" എന്ന വേറിട്ട പദ്ധതിക്ക് തുടക്കമായി. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മിഠായികൾ വിതരണം ചെയ്യുന്ന പതിവ് രീതിക്ക് പകരം, ഓരോ വിദ്യാർത്ഥിയും തങ്ങളുടെ ജന്മദിനത്തിൽ മദ്റസ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഉദ്ഘാടനം നാലാം ക്ലാസ് വിദ്യാർത്ഥിനി റിൻഹ ഫാത്തിമ നിർവ്വഹിച്ചു. തന്റെ ജന്മദിനത്തിൽ റിൻഹ സദർ മുഅല്ലിം കെ.സി. ജൻസിഫിന് പുസ്തകം കൈമാറി. ചടങ്ങിൽ ജവാദ് ദാരിമി, ഹനീഫ മുസ്ലിയാർ, കുഞ്ഞുമ്മദ് മുസ്ലിയാർ, സഫ്രീൻ ഫൈസി, ഷാഫി ഫൈസി വേളം എന്നിവർ സംബന്ധിച്ചു. മദ്റസയിൽ വായനാശീലം വളർത്തുന്നതിനൊപ്പം ലൈബ്രറി വിപുലീകരിക്കാനും ഈ പദ്ധതി സഹായകമാകും.

Students donate books to the madrasa library

Next TV

Top Stories










News Roundup